കേരളത്തിന്റെയും തമിഴ്നാടിന്റെയും സഹകരണം അതിരുകളില്ലാത്തതെന്ന് വനംമന്ത്രി

കേരളത്തിന്റെയും  തമിഴ്നാടിന്റെയും സഹകരണം അതിരുകളില്ലാത്തതെന്ന് വനംമന്ത്രി
Nov 29, 2021 08:24 AM | By Anjana Shaji

ചെന്നൈ : അതിരുകളില്ലാത്ത സഹകരണമാണ് കേരളവും തമിഴ്നാടും (Kerala - Tamil Nadu) തുടരുന്നതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ (A K Saseendran). സാംസ്കാരിക സമന്വയങ്ങളിലൂടെയും വിനിമയങ്ങളിലൂടെയും തമിഴ്നാടുമായി സൗഹൃദം വളർത്തിയെടുക്കാനാണ് കേരളം എക്കാലവും ശ്രമിച്ചിട്ടുള്ളത്.

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം തമിഴ്നാട് ആ സ്നേഹം കേരളത്തിന് തിരിച്ചുതന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെന്നൈ സൗഹൃദ വേദിയുടെനേതൃത്വത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.

സംഘടന ഏർപ്പെടുത്തിയ മാനവമിത്ര പുരസ്കാരവും ചടങ്ങിൽ എ കെ ശശീന്ദ്രൻ ഏറ്റുവാങ്ങി. മുല്ലപ്പെരിയാർ മരം മുറി ഉത്തരവ് വിവാദമായതിന് ശേഷമുള്ള എ കെ .ശശീന്ദ്രന്റെ ആദ്യ തമിഴ്നാട് സന്ദർശനമായിരുന്നു ഇത്. വിവാദവിഷയത്തിൽ മന്ത്രി നേരിട്ട് പ്രതികരിച്ചില്ല.

അതേസമയം മരം മുറി വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. മരം മുറിക്ക് നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്.

മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആരോപിക്കുന്നു. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങൾ മുറിയ്ക്കാൻ ആദ്യം അനുമതി നൽകിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി.

റദ്ദാക്കിയ വിവരം തങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും നേരത്തെ കേരളം നൽകിയ സത്യവാങ്മൂലത്തിന് തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ടുകളുടെ പകർപ്പും തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയിരുന്നു.

മരംമുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്‍റെ നടപടി ഇരട്ടത്താപ്പാണെന്നും തമിഴ്നാട് നൽകിയ മറുപടിയിൽ ആരോപിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രാലയത്തിന്‍റെ ജോയന്‍റ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്‍റെ പകർപ്പും മറുപടിക്കൊപ്പം തമിഴ്നാട് ഹാജരാക്കിയിരുന്നു.

The cooperation between Kerala and Tamil Nadu is boundless, said the Forest Minister

Next TV

Related Stories
 എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

Jan 26, 2022 06:58 AM

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

ഇന്ന് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ...

Read More >>
ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

Jan 25, 2022 08:57 PM

ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ...

Read More >>
കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

Jan 25, 2022 04:27 PM

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം...

Read More >>
ഫോണില്‍ അധികസമയം ചെലവഴിച്ചതിന് അച്ഛൻ  മകളെ ബലാത്സംഗം ചെയ്തു

Jan 25, 2022 02:04 PM

ഫോണില്‍ അധികസമയം ചെലവഴിച്ചതിന് അച്ഛൻ മകളെ ബലാത്സംഗം ചെയ്തു

വിശാപട്ടണത്ത് പ്രായപൂർത്തി ആകാത്ത മകളെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ പിതാവ്(42) അറസ്റ്റില്‍....

Read More >>
ഒരു മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; അമ്മ അറസ്റ്റില്‍

Jan 25, 2022 01:34 PM

ഒരു മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; അമ്മ അറസ്റ്റില്‍

ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. 2 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമം...

Read More >>
ഗൗതം ഗംഭീറിനു കൊവിഡ്

Jan 25, 2022 01:18 PM

ഗൗതം ഗംഭീറിനു കൊവിഡ്

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനു കൊവിഡ്. നേരിയ രോഗലക്ഷണങ്ങളേയുള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ...

Read More >>
Top Stories