രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഇന്ന്

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഇന്ന്
Nov 29, 2021 07:39 AM | By Divya Surendran

തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള(rajyasabha seat) തെരെഞ്ഞെടുപ്പ് (election)ഇന്ന് നടക്കും. കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി (jose k mani)രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയും യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനും (sooranad rajasekharan)തമ്മിലാണ് മത്സരം.

സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിയുടെ ജയം ഉറപ്പാണ്. 99 പ്രതിനിധികളാണ് എൽ ഡി എഫിന് ഉള്ളത്. എന്നാൽ ഇതിൽ രണ്ട് വോട്ട് കുറയും. സിപിഎമ്മിലെ മുൻ മന്ത്രി ടി പി രാമകൃഷ്ണനും പി മമ്മിക്കുട്ടിയും കൊവിഡ് ബാധിതരായി ചികിൽസയിലാണ്.

യുഡിഎഫിന്റെ 41 അം​ഗങ്ങളിൽ പി ടി തോമസ് ചികിൽസയിലാണ്. നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്. രാവിലെ 9 മണി മുതൽ നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും. നിയമസഭ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായരാണ് വരണാധികാരി.

വിജയിക്ക് 2024 ജൂലൈ ഒന്ന് വരെ കാലാവധിയുണ്ട്. കേരള കോൺ​ഗ്രസ് എം യുഡിഎഫ് വിട്ട് എൽ ഡി എഫിൽ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്ന രീതി വച്ചാണ് സീറ്റ് കേരള കോൺ​ഗ്രസ് എമ്മിന് തന്നെ നൽകിയത്.

Rajya Sabha by-election today

Next TV

Related Stories
പാറശാലയിലെ തിരുവാതിര അനവസരത്തിലെന്നു വ്യക്തമാക്കിയതാണെന്ന്‍ കോടിയേരി

Jan 25, 2022 08:36 PM

പാറശാലയിലെ തിരുവാതിര അനവസരത്തിലെന്നു വ്യക്തമാക്കിയതാണെന്ന്‍ കോടിയേരി

പാറശാലയിലെ തിരുവാതിര അനവസരത്തിലെന്നു വ്യക്തമാക്കിയതാണെന്ന്‍...

Read More >>
കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ

Jan 25, 2022 05:56 PM

കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ

കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ്...

Read More >>
റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി

Jan 25, 2022 03:45 PM

റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി

യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ മന്ത്രിയുടെ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി....

Read More >>
കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

Jan 22, 2022 03:23 PM

കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ...

Read More >>
സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

Jan 17, 2022 09:15 AM

സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

സിപിഐഎമ്മിൻ്റെ 23ാം പാർട്ടി കോൺഗ്രസ് സംഘാടക സമിതി യോഗം ഇന്ന് നടക്കും. സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തും. ഏപ്രിൽ ആറ് മുതൽ 10...

Read More >>
വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

Jan 16, 2022 11:45 PM

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം...

Read More >>
Top Stories