കൊവിഡ് 19; പ്രായമായവരില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പഠനം

കൊവിഡ് 19; പ്രായമായവരില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പഠനം
Nov 29, 2021 07:02 AM | By Kavya N

കാനഡ: വിഷാദം ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന അസുഖങ്ങളുടെ പട്ടികയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. വിഷാദത്തിനൊപ്പം (Depression) തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ (Anxiety). ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ ഇത് ഗുരുതരമായ അസുഖങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് പല പഠനങ്ങളും പറയുന്നത്.

കൊവിഡ് 19 ആളുകളില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി ഇതിനോടകം നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് 19 പ്രായമായവരില്‍ വലിയതോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ ഒരു പഠനം.

കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ (McMaster University) ഗവേഷകര്‍ ആണ് ഈ പഠനം നടത്തിയത്. ച്ചര്‍ എയ്ജിങ് (Nature Aging) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തില്‍ പങ്കെടുത്ത 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള 43 ശതമാനം പേര്‍ തീക്ഷ്ണത കുറഞ്ഞതോ അല്ലെങ്കില്‍ ഉയര്‍ന്ന അളവിലോ ഉള്ള വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായാണ് പഠനം പറയുന്നത്.

ആരോഗ്യ സംവിധാനങ്ങള്‍ ഭൂരിഭാഗവും കൊവിഡ് 19 ചികിത്സയ്ക്കായി മാറ്റി വയ്ക്കപ്പെട്ടപ്പോള്‍ പ്രായമേറിയ പലര്‍ക്കും കൃത്യമായ ചികിത്സാസൗകര്യങ്ങള്‍ കിട്ടാതെ വന്നു. തൊഴിലില്ലായ്മ, ജോലി നഷ്ടപ്പെടല്‍, കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ എന്നിവയും പ്രായമായവരില്‍ വിഷാദരോഗം കടുപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Covid 19; Studies show that it increases the risk of depression in the elderly

Next TV

Related Stories
#israelisoldiers |​ഗാസയിലെ വീടുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ദുരുപയോ​ഗം ചെയ്യുന്ന ഇസ്രയേൽ സൈനിക‍ർ; വീ‍ഡിയോ പുറത്ത്, വിമർശനം

Mar 29, 2024 01:45 PM

#israelisoldiers |​ഗാസയിലെ വീടുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ദുരുപയോ​ഗം ചെയ്യുന്ന ഇസ്രയേൽ സൈനിക‍ർ; വീ‍ഡിയോ പുറത്ത്, വിമർശനം

ഇസ്രായേൽ സൈനികരുടെ ചിത്രങ്ങളും വീഡിയോകളും പലസ്തീൻ സ്ത്രീകളെയും എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന...

Read More >>
#prisonescaped | സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി

Mar 29, 2024 12:33 PM

#prisonescaped | സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി

പ്രാദേശിക പത്രമായ എൽ കാരബോബെനോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്...

Read More >>
#accident | ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു

Mar 29, 2024 06:33 AM

#accident | ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു

പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടർന്നത്....

Read More >>
#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

Mar 28, 2024 06:54 PM

#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

ഹാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി....

Read More >>
#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Mar 28, 2024 09:03 AM

#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച്‌ പാലം തകർന്നതിനെ തുടർന്ന്‌ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ വീണ പിക്കപ്പ്...

Read More >>
Top Stories