കോഴിക്കോട് മീന്‍ കച്ചവടം നടത്തുന്ന യുവതിയെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട് മീന്‍ കച്ചവടം നടത്തുന്ന യുവതിയെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Nov 28, 2021 09:12 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് മീന്‍ കച്ചവടം നടത്തുന്ന യുവതിയെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്റ്റിലായത്. ഇയാളെ കല്‍പ്പറ്റയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കോഴിക്കോട് അശോകപുരത്ത് മത്സ്യവില്‍പ്പന നടത്തുന്നതിനിടെയാണ് നിധീഷ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. അശോകപുരം കോസ്റ്റ് ഗാര്‍ഡ് ക്വാര്‍ട്ടേഴ്‌സിനു മുന്‍വശത്താണ് മര്‍ദനത്തിനിരയായ ശ്യാമിലി മീന്‍വില്‍ക്കുന്നത്. ശ്യാമിലിയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി.

മര്‍ദനത്തില്‍ ശ്യാമിലിയുടെ മുഖത്ത് പരുക്കേറ്റിരുന്നു. ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലാണ് ഇവര്‍ മക്കളുമൊത്ത് താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു.

Kozhikode: Husband arrested for assaulting a fishmonger

Next TV

Related Stories
#goldrate |   നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

Apr 20, 2024 12:50 PM

#goldrate | നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6805 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5705...

Read More >>
#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:02 PM

#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്...

Read More >>
#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:49 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ്...

Read More >>
#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

Apr 20, 2024 11:41 AM

#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

കാപ്പ ചുമത്തി നാടുകടത്താനായിട്ടുള്ള നോട്ടീസ് പോലീസ് അയ്യൂബിന് കൈമാറിയ ദിവസം തന്നെയായിരുന്നു ആക്രമം...

Read More >>
#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

Apr 20, 2024 11:36 AM

#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ...

Read More >>
#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

Apr 20, 2024 11:23 AM

#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

ഈ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതോടെ പാക്കറ്റിലാക്കിയ മലബാർ...

Read More >>
Top Stories