കനത്ത മഴ; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴ; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി
Nov 28, 2021 09:01 PM | By Vyshnavy Rajan

മിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന്  ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ തിരുനെല്‍വേലിയിലും കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളില്‍ നാളെ അതിശക്തമായ മഴയും ലഭിക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.

ഇന്നും പലയിടത്തും മഴ തുടരുകയാണ്. ചെന്നൈയില്‍ ഇന്ന് 5.30വരെ ലഭിച്ചത് 6.5 മില്ലീമീറ്റര്‍ മഴയാണ്. കന്യാകുമാരിയില്‍ നാലും നാഗപട്ടണത്ത് 17 മില്ലീമിറ്ററും തൂത്തുക്കുടിയില്‍ 0.5ഉം തിരുച്ചെണ്ടൂരില്‍ 11 ഉം കൊടൈക്കനാലില്‍ 15 മില്ലീമിറ്ററും മഴ ലഭിച്ചു. തമിഴ്‌നാട്ടില്‍ നിലയ്ക്കാത്ത മഴയില്‍ ഇത്തവണ നശിച്ചത് 50,000 ഹെക്ടര്‍ കൃഷിയാണ്.

68 ശതമാനം മഴ അധികമാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തതത്. ഒക്ടോബര്‍ മുതല്‍ പെയ്യുന്ന മഴയില്‍ 2,300ലധികം വീടുകള്‍ തകര്‍ന്നു. നവംബര്‍ മാസത്തെ മഴ കൂടി എത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളത്തിനടിയിലായി.

അതേസമയം കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്‌ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളില്‍ യെല്ലോ അലേര്‍ട്ട്. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.

Heavy rain; Seven districts in Tamil Nadu will be closed tomorrow

Next TV

Related Stories
ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു

Jan 18, 2022 09:54 PM

ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു

ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി. മുംബൈ ഡൊക്ക്‌യാർഡിലാണ് സംഭവം. അപകടത്തിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ...

Read More >>
സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

Jan 18, 2022 02:51 PM

സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാൻ തെലങ്കാന മന്ത്രിസഭ...

Read More >>
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനമായി കുറഞ്ഞു

Jan 18, 2022 01:09 PM

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനമായി കുറഞ്ഞു

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,38,018 പേർക്കാണ്. 310 മരണവും റിപ്പോർട്ട്...

Read More >>
മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Jan 18, 2022 11:57 AM

മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ കർണാടക...

Read More >>
പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ

Jan 17, 2022 08:06 PM

പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ

പൊങ്കലിന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച റേഷൻ കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് തമിഴ്നാട്ടിൽ റോഡ് ഉപരോധിച്ച് ജനങ്ങളുടെ...

Read More >>
 രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

Jan 17, 2022 07:50 PM

രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ച് കഴിഞ്ഞ് രാവിലെ ബാങ്കിൽ കോടികളുടെ സ്വർണ്ണവുമായി മുങ്ങി മുൻ ബാങ്ക്...

Read More >>
Top Stories