ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്
Nov 28, 2021 06:36 PM | By Divya Surendran

പലരുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി (Coffee). എന്നാല്‍ കുടിക്കാന്‍ മാത്രമല്ല കോഫി കൊണ്ട് അത്ഭുതകരമായ ചില സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളുമുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് കോഫി. ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ (face packs) സഹായിച്ചേക്കാം. അത്തരത്തില്‍ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

ഒന്ന്... ഒരു ടീസ്പൂണ്‍ കാപിപ്പൊടി, ഒന്നര ടീസ്പൂണ്‍ തിളപ്പിക്കാത്ത പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന്ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

രണ്ട്... രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കാം. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തം കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ ഉപയോഗിക്കാം.

മൂന്ന്... ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഈ പാക്ക് സഹായിക്കും.

നാല്... കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ ആണ് ചിലരെ അലട്ടുന്നത്. ഇത് അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും.

അഞ്ച്... ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ് നാരങ്ങ. അതിനാല്‍ കോഫിയോടൊപ്പം നാരങ്ങയും ചേര്‍ക്കുന്നത് ഏറേ ഗുണം ചെയ്യും. ഇതിനായി ഒരു ടീസ്പൂണ്‍ കോഫിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

Coffee can also be given to the skin; The benefits are many

Next TV

Related Stories
അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 26, 2022 03:02 PM

അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ...

Read More >>
പിത്താശയക്കല്ലുകള്‍ മാറ്റാം ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്

Jan 25, 2022 03:02 PM

പിത്താശയക്കല്ലുകള്‍ മാറ്റാം ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്

പിത്താശയക്കല്ലുകള്‍ക്ക് ഫലപ്രദമായ ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
 മൂത്രത്തില്‍ കല്ല്; ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 24, 2022 05:26 PM

മൂത്രത്തില്‍ കല്ല്; ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

മൂത്രത്തില്‍ കല്ലിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ...

Read More >>
സ്കിൻ സോറിയാസിസ്; ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 23, 2022 05:29 PM

സ്കിൻ സോറിയാസിസ്; ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്.ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
തണുപ്പിനെ ഭയക്കേണ്ട; ആസ്മ രോഗത്തിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 22, 2022 03:34 PM

തണുപ്പിനെ ഭയക്കേണ്ട; ആസ്മ രോഗത്തിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

പൊടിയേയും തണുപ്പിനെയും ഇനി ഭയക്കേണ്ട. ആസ്മ രോഗത്തിന് ഫലപ്രദമായ ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
വൃക്കരോഗങ്ങള്‍ക്ക്  ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി  വൈദ്യർ മരക്കാർ മക്കിയാട്

Jan 21, 2022 03:35 PM

വൃക്കരോഗങ്ങള്‍ക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി വൈദ്യർ മരക്കാർ മക്കിയാട്

വൃക്കരോഗങ്ങള്‍ക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി വൈദ്യർ മരക്കാർ...

Read More >>
Top Stories