പീഡന പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം നടപടി

പീഡന പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം നടപടി
Nov 28, 2021 06:13 PM | By Vyshnavy Rajan

തിരുവല്ല : തിരുവല്ലയിലെ പീഡന കേസിൽ പാർട്ടി നേതാവിനെതിരേ പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം നടപടി. വനിതാപ്രവർത്തകയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതേസമയം വനിതാ പ്രവർത്തകയ്ക്കെതിരേ മഹിളാ അസോസിയേഷൻ നൽകിയ പരാതിയിലാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ നടപടിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി വിശദീകരിച്ചു.


വനിത പ്രവർത്തകയ്ക്കെതിരേ ദിവസങ്ങൾക്ക് മുൻപാണ് നടപടി സ്വീകരിച്ചത്. പീഡനം സംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. പീഡന പരാതിയിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നേതൃത്വവുമായി ആലോചിച്ച് അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗീക പീഡനത്തിന് ശേഷം പകർത്തിയ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു വനിതാപ്രവർത്തകയുടെ പരാതി. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവർക്കെതിരേയാണ് തിരുവല്ല പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചതിന് മറ്റ് പത്ത് പേർക്കെതിരേ കൂടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

CPM action against a woman activist who lodged a harassment complaint

Next TV

Related Stories
#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

Apr 25, 2024 03:39 PM

#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

ഇത്രയും ഗതികെട്ട പാർട്ടിയാണ് സിപിഐഎം. തുടൽ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണ് പി.വി.അൻവറെന്നും ഷാജി...

Read More >>
#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

Apr 25, 2024 01:35 PM

#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

ലോകം ആദരിച്ച പൊതുപ്രവർത്തകയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ്...

Read More >>
#kcvenugopal |  സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

Apr 25, 2024 09:27 AM

#kcvenugopal | സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഐഎം നടത്തിയ...

Read More >>
#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

Apr 25, 2024 08:14 AM

#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ...

Read More >>
#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

Apr 24, 2024 05:44 PM

#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍...

Read More >>
Top Stories