മോഫിയ പർവീൻ്റെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ

മോഫിയ പർവീൻ്റെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ
Nov 28, 2021 05:30 PM | By Vyshnavy Rajan

എറണാകുളം : ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.

മരണം നിർഭാഗ്യകരമാണ്. നഷ്ടമായത് ഒരു മിടുക്കിയെയാണ്. പെൺകുട്ടികൾ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്. യുവതികൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. ചില മോശം ആളുകളുണ്ടെങ്കിലും കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ് എന്നും ഗവർണർ പ്രതികരിച്ചു.

ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും സിഐയുടെ പെരുമാറ്റത്തെ തുടർന്നുമാണ് മോഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും പരാമർശിക്കുന്നു. സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്.

സിഐയുടെ പെരുമാറ്റം പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായിയെന്ന് എഫ്ഐആറിൽ പറയുന്നു. മോഫിയ ഭർത്താവിനെ അടിച്ചപ്പോൾ സിഐ കയർത്ത് സംസാരിച്ചു എന്നും കണ്ടെത്തലുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കാൻ വേണ്ടിയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

എസ്പിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഒരു ഘട്ടത്തിൽ മോഫിയയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഭർത്താവിനെ അടിക്കുകയും ചെയ്തു. ഈ സമയം സിഐ സുധീർ മോഫിയയോട് കയർത്ത് സംസാരിച്ചു. ഇത് യുവതിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കി.

നീതി ലഭിക്കില്ല എന്ന തോന്നൽ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിയ ഉടനെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. നിലവിൽ സുധീറിന്റെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തെ പ്രതി ചേർക്കുന്ന കാര്യം നിലവിൽ തീരുമാനിച്ചിട്ടില്ല.

ആദ്യ ഘട്ടത്തിൽ ആത്മഹത്യ പ്രേരണ കുറ്റം മനപൂർവം അല്ലാത്ത നരഹത്യ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകൾ സിഐക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ സമയത്താണ് സിഐയുടെ പേര് എഫ്ഐആറിൽ പരാമർശിക്കുന്നത്. സിഐ സുധീറിനെ കേസിൽ പ്രതിയാക്കണമെന്നും അദ്ദേഹത്തിന്റെ മറ്റു ചെയ്തികളടക്കം അന്വേഷിക്കണമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.

Governor says Mofia Parveen's death unfortunate

Next TV

Related Stories
#keralarain |   മഴ വരുന്നൂ... കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

Apr 19, 2024 07:05 AM

#keralarain | മഴ വരുന്നൂ... കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം...

Read More >>
#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

Apr 19, 2024 06:58 AM

#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരിഷ് നന്ദനത്തിനെതിരെ ബാലുശ്ശേരി പൊലീസാണ്...

Read More >>
#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

Apr 18, 2024 11:12 PM

#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

Apr 18, 2024 11:04 PM

#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ്...

Read More >>
#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 18, 2024 11:01 PM

#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ...

Read More >>
#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

Apr 18, 2024 10:50 PM

#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സൈ​ന​ബ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി...

Read More >>
Top Stories