---
title: "#oommenchandy |ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്കായി കോട്ടയത്തും പുതുപ്പള്ളിയിലും സ്മാരകമുയരും "
english_title: "#Memorials will be erected in #Kottayam and #Puthupally in #memoryofOommenChandy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/132494/memorials-will-be-erected-in-kottayam-and-puthupally-in-memoryofoommenchandy"
published_at: "2023-07-21T20:00:00+05:30"
category: "Tribute to OC"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba96d7a714a_oommenchandy.jpg"
keywords: []
---

# #oommenchandy |ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്കായി കോട്ടയത്തും പുതുപ്പള്ളിയിലും സ്മാരകമുയരും 

> **Lead Summary:** **കോട്ടയം:** അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഓർമകളുമായി കോട്ടയത്തും പുതുപ്പള്ളിയിലും സ്മാരകമുയരും. ഡി.സി.സിയുടെ നേതൃത്വത്തിൽ കോട്ടയത്ത്​ അദ്ദേഹത്തിന്‍റെ പേരിൽ പുതിയ ജില്ല കമ്മിറ്റി ഓഫിസും പൂർണകായ പ്രതിമയും സ്​ഥാപിക്കാനാണ്​ ആലോചന.

## Article Content

**കോട്ടയം:** അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഓർമകളുമായി കോട്ടയത്തും പുതുപ്പള്ളിയിലും സ്മാരകമുയരും. ഡി.സി.സിയുടെ നേതൃത്വത്തിൽ കോട്ടയത്ത്​ അദ്ദേഹത്തിന്‍റെ പേരിൽ പുതിയ ജില്ല കമ്മിറ്റി ഓഫിസും പൂർണകായ പ്രതിമയും സ്​ഥാപിക്കാനാണ്​ ആലോചന.

ജന്മനാടായ പുതുപ്പള്ളിയിലും സ്​മാരകം നിർമിക്കും. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം മായാതെ നിലനിൽക്കത്തക്ക രീതിയിലുള്ള സ്​മാരകമാണ് പരിഗണിക്കുന്നത്​. ചൊവ്വാഴ്ച കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിൽ അനുശോചനയോഗവും നടക്കും. പുതുപ്പള്ളിയിലും യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/132494/memorials-will-be-erected-in-kottayam-and-puthupally-in-memoryofoommenchandy)