സഹപ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ചേര്‍ന്ന്‍ ചെയ്തത് കൊടും ക്രൂരത; കൂടതല്‍ വിവരങ്ങള്‍ പുറത്ത്

സഹപ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ചേര്‍ന്ന്‍ ചെയ്തത് കൊടും ക്രൂരത; കൂടതല്‍ വിവരങ്ങള്‍ പുറത്ത്
Nov 28, 2021 02:20 PM | By Vyshnavy Rajan

തിരുവല്ല : വനിതാ സിപിഎം പ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറി സജിമോനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസറും സുഹൃത്തുക്കളും ചെയ്തത് കൊടും ക്രൂരത. കൂടതല്‍ വിവരങ്ങള്‍ പുറത്ത്

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം നഗ്ന ചിത്രം പകര്‍ത്തുകയും ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിലായതോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സജിമോനും നാസറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ബാക്കി പത്ത് പ്രതികള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വനിതാപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരില്‍ വനിതാ കൗണ്‍ലിലറും ഉള്‍പ്പെടുന്നു.

ഈ വര്‍ഷം മേയിലാണ് സംഭവം. പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ കാറില്‍വെച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധരഹിതയാക്കി നഗ്ന ചിത്രം പകര്‍ത്തി. പിന്നീട് ഈ ചിത്രം കാണിച്ച് ഇവരില്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. രണ്ട് ലക്ഷം രൂപയാണ് ഇരുവരും ആവശ്യപ്പെട്ടത്.


പണം നല്‍കില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി.ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചവരില്‍ വനിതാ കൗണ്‍സിലറും അഭിഭാഷകനും ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെയും കേസെടുത്തു.

മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി ആദ്യം പരാതി നല്‍കിയത്. എസ്പി തിരുവല്ല പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഉച്ചയോടെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ കേസെടുത്തു.

പാര്‍ട്ടി ഘടകങ്ങളില്‍ പരാതി കിട്ടിയാല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് തിരുവല്ല സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് ബി ആന്റണി അറിയിച്ചു. മോശം ദൃശ്യങ്ങള്‍ പ്രചരിച്ചു എന്നാ മഹിളാ അസോസിയേഷന്റെ പരാതിയില്‍ പീഡനത്തിന് ഇരയായ യുവതിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതാണെന്നും ഏരിയ സെക്രട്ടറി പ്രതികരിച്ചു

The branch secretary and his friends were cruel to a colleague; More information out there

Next TV

Related Stories
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

Apr 25, 2024 09:14 PM

#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും...

Read More >>
#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

Apr 25, 2024 08:37 PM

#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ...

Read More >>
#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

Apr 25, 2024 08:33 PM

#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. വീട്ടുവഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു...

Read More >>
#PVAnvar |രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

Apr 25, 2024 08:12 PM

#PVAnvar |രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
Top Stories