Jul 20, 2023 11:52 PM

കോട്ടയം : (www.truevisionnews.com) വിട നൽകി രാഷ്ട്രീയ കേരളം... ജനനായകൻ മടങ്ങി... മണ്ണിന്റെ മാറിടത്തിലേക്ക്. പുതുപ്പള്ളിയിലെ പ്രത്യേക കല്ലറയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് അന്ത്യനിദ്ര.

പുതുപള്ളിയുടെ മൊത്തം സ്നേഹാദരവ് ഏറ്റുവാങ്ങിയാണ് അവരുടെ സ്വന്തം കുഞ്ഞൂഞ്ഞ് യാത്രയായത്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളക്കര സാക്ഷ്യം വഹിച്ചത് നാളിതുവരെ കണ്ടിട്ടില്ലാത്ത യാത്രപറച്ചിലിനാണ്. വേണ്ടെന്ന് വെച്ച ഔദ്യോഗിക ബഹുമതികൾക്ക് അപ്പുറമായിരുന്നു ഈ യാത്രയയപ്പ്.

ഒരുപാട് പേരുടെ ആഗ്രഹ സാഫല്യത്തിന് പദവികൾ മറന്ന് അവരിൽ ഒരാളായിരുന്നു കേരളക്കരയുടെ സ്വന്തം ഒ സി. അതിനൊരുദാഹരമാണ് മണിക്കൂറുകൾ നീണ്ട വിലാപ യാത്ര. ആ മടക്കത്തിന് എന്നും ഒരുമിച്ച് ഉണ്ടാകണമെന്ന് ആഗ്രഹിച്ച കുടുംബവും സഹപ്രവർത്തകരും പതിനായിരക്കണക്കിന് ജനതയും സാക്ഷിയായി.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നാരംഭിച്ച വിലാപയാത്രയിലുട നീളം വികാരഭരിത രംഗങ്ങൾ ഏറെയായിരുന്നു. പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മികത്വം വഹിച്ചു.

#OommenChandy#Bid #farewell #political #Kerala #Jananayaka #returned #bosom #soil

Next TV

Top Stories