പായലേ....വിട....എന്ന് പറയാൻ വരട്ടേ; കേരളത്തിലും വിളയിക്കാം ജൈവ ഇന്ധനം

പായലേ....വിട....എന്ന് പറയാൻ വരട്ടേ; കേരളത്തിലും വിളയിക്കാം ജൈവ ഇന്ധനം
Nov 28, 2021 08:30 AM | By Anjana Shaji

ജാർഖണ്ഡ് : ഇവിടെ ആരും പായലേ.... വിട.... എന്ന് പറയാറില്ല. പായലിൽ സ്വർണം വിളയിക്കുകയാണ്. പായൽ ഏറെയുള്ള കേരളത്തിലും വിളയിക്കാം ജൈവ ഇന്ധനം . നഗരത്തിലെ കുളങ്ങൾ വൃത്തിയാക്കുന്നത് റാഞ്ചി മുനിസിപ്പൽ കോർപ്പറേഷന് ഇപ്പോഴൊരു തലവേദനയല്ല.

കുളങ്ങളിലെ പായൽ മുഴുവൻ വിശാൽ പ്രസാദ് ഗുപ്ത എന്ന യുവ എൻജിനിയർക്ക് ഡീസലുണ്ടാക്കാൻ വേണം. പായലിൽനിന്നുണ്ടാക്കുന്ന ജൈവ ഡീസൽ നൽകാൻ റാഞ്ചിയിൽ പ്രത്യേക പമ്പുതന്നെ തുടങ്ങിയിട്ടുണ്ട് ഈ നാല്പത്തിരണ്ടുകാരൻ.

ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇതിന് സാധ്യതയേറെയാണെന്ന് വിശാൽ പറയുന്നു. സാധാരണ ഡീസലിനെക്കാൾ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇവിടെ ജൈവ ഇന്ധനം വിൽക്കുന്നത്. ഉത്പാദനം വലിയ തോതിലാക്കിയാൽ വില ഇനിയും കുറയ്ക്കാനാകും.

പ്രതിദിനം 5,000 ലിറ്റർ വരെ വിൽക്കുന്നു. കൂടുതൽ ഇന്ധനക്ഷമത ഉറപ്പു നൽകുന്ന ജൈവ ഡീസൽ തീർത്തും പരിസ്ഥിതി സൗഹൃദമാണ് (കാർബൺ ന്യൂട്രൽ). കുളത്തിലും മറ്റ് മലിനജലത്തിലും കാണുന്ന സൂക്ഷ്മ ആൽഗയും (ഒരുതരം പായൽ) ബിർസാ കാർഷിക സർവകലാശാലയിൽ തയ്യാറാക്കിയ അസോള പിനോട്ട എന്ന ചെറുസസ്യവുമാണ് ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുന്നത്.

പായൽ ഉണക്കിപ്പൊടിച്ചാണ് ബോയിലറിൽ നിക്ഷേപിക്കുന്നത്. ഉപോത്പന്നങ്ങളായി ലഭിക്കുന്ന വസ്തുക്കൾ ജൈവവളമാക്കാം. രാസവസ്തുക്കളൊന്നും ചേർക്കാതെ ജൈവ ഇന്ധനമുണ്ടാക്കുന്ന പ്രക്രിയയുടെ പേറ്റന്റിന് വിശാൽ അപേക്ഷ നൽകിയിട്ടുണ്ട്.

സാങ്കേതികമായി സഹകരിക്കാൻ ഇന്ത്യൻ ഓയിലും ഹിന്ദുസ്ഥാൻ പെട്രോളിയവും സമീപിച്ചതായി വിശാൽ പറഞ്ഞു. തങ്ങളുടെ വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതാണ് ഈ ഇന്ധനമെന്ന് ടാറ്റാ മോട്ടോഴ്സും സാക്ഷ്യപ്പെടുത്തി. ഒരു ഹെക്ടർ സ്ഥലത്തെ പായലിൽനിന്ന് ഒരുലക്ഷം ലിറ്റർ ഇന്ധനമുണ്ടാക്കാം.

പത്തോ പതിനഞ്ചോ ദിവസംകൊണ്ട് പായൽ വീണ്ടുമുണ്ടാകുമെന്നതിനാൽ അസംസ്കൃതവസ്തുവിന്റെ ലഭ്യതയെക്കുറിച്ച് ആശങ്കവേണ്ടാ. വായുമലിനീകരണം വലിയ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ ജൈവ ഇന്ധനത്തിന് വലിയ സാധ്യതകളുണ്ടെന്ന് ബിർസ കാർഷിക സർവകലാശാലയിലെ പൊഫ. എസ്.കെ. സിൻഹ പറഞ്ഞു.

ഓറഞ്ച് ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജൈവ ഡീസൽ പമ്പ് നടത്തുന്നത്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്തശേഷം എണ്ണക്കമ്പനിയായ ടോട്ടൽ ഫ്രാൻസിലും പിന്നീട് ഐ.ഒ.സി. ഗവേഷണ വിഭാഗത്തിലും ജോലിചെയ്ത വിശാൽ 2018-ലാണ് ജൈവ ഇന്ധനമുണ്ടാക്കുന്നതിലേക്ക് തിരിഞ്ഞത്.

തീരപ്രദേശങ്ങളും ജലാശയങ്ങളും ഏറെയുള്ള കേരളത്തിൽ പായലിൽനിന്നുള്ള ജൈവ ഇന്ധനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. അറുപത് ശതമാനത്തിലേറെ ഈർപ്പനില, മികച്ച സൂര്യപ്രകാശം, പി.എച്ച് മൂല്യം 7.5 മുതൽ 8.5 വരെയുള്ള വെള്ളം, മുപ്പത് ഡിഗ്രി താപനില എന്നിവയാണ് പായൽ വളരാൻ അനുകൂല ഘടകങ്ങളെന്നത് കേരളത്തിന് ഗുണകരമാണ്.

വെള്ളത്തിന്റെ സാംപിൾ വിശദമായി പരിശോധിച്ചാലേ കൂടുതൽ പറയാനാകൂ. ജൈവ ഇന്ധന പ്ലാന്റ് പുതുതായി സ്ഥാപിക്കാൻ ഏതാണ്ട് 25 കോടിയോളം രൂപ ചെലവു വരും. എന്നാൽ, ഉത്പാദനം തുടങ്ങിക്കഴിഞ്ഞാൽ അധികം വൈകാതെ ലാഭകരമാകുമെന്ന് വിശാൽ അവകാശപ്പെടുന്നു.

Biofuels can also be grown in Kerala

Next TV

Related Stories
ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു

Jan 18, 2022 09:54 PM

ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു

ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി. മുംബൈ ഡൊക്ക്‌യാർഡിലാണ് സംഭവം. അപകടത്തിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ...

Read More >>
സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

Jan 18, 2022 02:51 PM

സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാൻ തെലങ്കാന മന്ത്രിസഭ...

Read More >>
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനമായി കുറഞ്ഞു

Jan 18, 2022 01:09 PM

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനമായി കുറഞ്ഞു

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,38,018 പേർക്കാണ്. 310 മരണവും റിപ്പോർട്ട്...

Read More >>
മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Jan 18, 2022 11:57 AM

മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ കർണാടക...

Read More >>
പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ

Jan 17, 2022 08:06 PM

പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ

പൊങ്കലിന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച റേഷൻ കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് തമിഴ്നാട്ടിൽ റോഡ് ഉപരോധിച്ച് ജനങ്ങളുടെ...

Read More >>
 രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

Jan 17, 2022 07:50 PM

രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ച് കഴിഞ്ഞ് രാവിലെ ബാങ്കിൽ കോടികളുടെ സ്വർണ്ണവുമായി മുങ്ങി മുൻ ബാങ്ക്...

Read More >>
Top Stories