വിവാഹ ഹാളില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു

വിവാഹ ഹാളില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു
Nov 28, 2021 08:03 AM | By Anjana Shaji

കൊച്ചി : എറണാകുളം നെട്ടൂരില്‍ (Ernakulam Nettur) പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു(Stabbed).

നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനാണ് (42) യുവാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഒളിവില്‍ പോയ പ്രതി ഇര്‍ഷാദിനായി പൊലീസ് (Police) തെരച്ചില്‍ തുടങ്ങി. പരിക്കേറ്റ അച്ഛന്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. പെണ്‍മക്കളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പ്രദേശവാസിയായ ഇര്‍ഷാദിനെ പലതവണ റഫീഖ് താക്കീത് ചെയ്തിരുന്നു. വൈകീട്ടോടെ വിവാഹസത്കാരത്തിനിടെ സംഘം ചേര്‍ന്ന് എത്തിയ ഇര്‍ഷാദുമായി പെണ്‍കുട്ടികളുടെ അച്ഛന്‍ വാക്ക് തര്‍ക്കമായി.

തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തലയിലും ശരീരത്തിലും ഇര്‍ഷാദ് കുത്തി പരിക്കേല്‍പ്പിച്ചത്. സാരമായി പരിക്കേറ്റ ഇയാള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു.

തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി ആറോളം കുത്തേറ്റു. സംഭവ സമയം ഹാളില്‍ നിരവധിപേരുണ്ടായിരുന്നെങ്കിലും യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ ഇവരെ പ്രതിരോധിക്കാന്‍ ഭയപ്പെട്ടു.

സംഭവ ശേഷം യുവാക്കള്‍ സ്ഥലം വിട്ടതിന് ശേഷമാണ് റഫീഖിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.

The young man stabbed the father who was questioned for harassing his daughter in the wedding hall

Next TV

Related Stories
ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

Jan 14, 2022 07:39 AM

ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

Jan 10, 2022 07:49 AM

നടിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നു....

Read More >>
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Jan 7, 2022 07:49 AM

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

Jan 3, 2022 08:33 PM

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ് (Actor Dileep) രം​ഗത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ...

Read More >>
കോംഗോയിൽ നിന്നെത്തിയ രോഗിയുടെ സമ്പർക്കപട്ടിക ഇന്ന് പൂർത്തിയാകും

Dec 17, 2021 06:26 AM

കോംഗോയിൽ നിന്നെത്തിയ രോഗിയുടെ സമ്പർക്കപട്ടിക ഇന്ന് പൂർത്തിയാകും

ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക കണ്ടെത്താനുള്ള ഊർജിത പരിശ്രമം തുടർന്ന് ആരോ​ഗ്യ വകുപ്പ്. ഇയാളുടെ സമ്പർക്ക പട്ടിക ഇന്ന്...

Read More >>
മൊഫിയ പര്‍വീൺ കേസിൽ അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്ന് കുടുംബം

Dec 13, 2021 08:31 AM

മൊഫിയ പര്‍വീൺ കേസിൽ അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്ന് കുടുംബം

മൊഫിയ പര്‍വീൺ കേസിൽ നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് പ്രധാവ...

Read More >>
Top Stories