#oommenchandy | ജനനായകന് വിട ചൊല്ലാൻ‌ പുതുപ്പള്ളി; അന്തിമോപചാരങ്ങൾ അർപ്പിച്ച് ജനസാഗരം

#oommenchandy | ജനനായകന് വിട ചൊല്ലാൻ‌ പുതുപ്പള്ളി; അന്തിമോപചാരങ്ങൾ അർപ്പിച്ച് ജനസാഗരം
Jul 19, 2023 06:18 PM | By Athira V

കോട്ടയം: ( truevisionnews.com ) ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ നടക്കും.

ഓരോ സ്ഥലത്തും വലിയ ജനാവലിയാണ് ഉമ്മന്‍ ചാണ്ടിയെ അവസാനമായി കാണാന്‍ എത്തിച്ചേരുന്നത്. വിലാപയാത്ര തിരുനക്കരയിലെത്താന്‍ രാത്രി വൈകുമെന്നാണ് വിലയിരുത്തല്‍.

പുതുപ്പള്ളിയില്‍ 20.07.23(വ്യാഴാഴ്ച) രാവിലെ ആറ് മണി മുതല്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ

1. തെങ്ങണയില്‍ നിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്ന് ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.

2. തെങ്ങണയില്‍ നിന്ന് മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്ന് കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

3. മണര്‍കാട് നിന്ന് തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ IHRD ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

4. കറുകച്ചാല്‍ നിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് IHRD ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

5. കോട്ടയത്ത് നിന്ന് തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി IHRD ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

6. കഞ്ഞിക്കുഴി നിന്ന് കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി IHRD ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1 എരമല്ലൂര്‍ ചിറ ഗ്രൗണ്ട്

2 വെയ്‌ക്കേട്ട് ചിറ

3 ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട്

4 ഗവ.എച്ച് എസ് എസ് സ്‌കൂള്‍ ഗ്രൗണ്ട് പുതുപ്പള്ളി

5 ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഗ്രൗണ്ട്

6 നിലക്കല്‍ ചര്‍ച്ച് ഗ്രൗണ്ട്

7 ഹൊറേബ് ചര്‍ച്ച് ഗ്രൗണ്ട്

(പെട്രോള്‍ പമ്പിന് സമീപം)

1. തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ ചിറ ഗ്രൗണ്ട്/വെയ്‌ക്കേട്ട് ചിറ/ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട്എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

2. വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഗവ.എച്ച് എസ് എസ് സ്‌കൂള്‍ ഗ്രൗണ്ട് പുതുപ്പള്ളി/ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

3. കറുകച്ചാല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിലക്കല്‍ ചര്‍ച്ച് ഗ്രൗണ്ട് എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഒഴിവാക്കേണ്ടതാണ് മന്ദിരം കലുങ്ക് മുതല്‍ പുതുപ്പള്ളി ജംഗ്ഷന്‍ വരെയും കാഞ്ഞിരത്തിന്‍ മൂട് ജംഗ്ഷന്‍ മുതല്‍ നിലക്കല്‍ പള്ളി വരെയും ഇരവിനല്ലൂര്‍ കലുങ്ക് മുതല്‍ പുതുപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡുകളില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

#oommenchandy #Puthupalli # paying #last #respects

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories