കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ
Nov 27, 2021 09:57 PM | By Vyshnavy Rajan

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ പതിനാറാം ദിവസം വീണ്ടും പരിശോധന നടത്തണം. വിദ്യാർത്ഥികൾക്കിടയിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി. അതിർത്തി ജില്ലകളിലെ ദേശീയ പാതകളിൽ നിരീക്ഷണ സംവിധാനം ഒരുക്കും. കോളജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഒമിക്രോൺ വകഭേദം കർണാടകയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ചു. ബെംഗളൂരുവിലെത്തിയ ആഫ്രിക്കൻ സ്വദേശികൾക്ക് പുതിയ വകഭേദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്രികോൺ വകഭേദമല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

അതേസമയം കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ദക്ഷിണാഫ്രിക്കയിലെയും യൂറോപ്പിലെയും ഒമിക്രോണ്‍ വകഭേദത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടുത്ത 15 മുതല്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കേ സാഹചര്യം പരിഗണിച്ച് മാത്രം തീരുമാനം മതിയെന്ന നിലപാടാണ് പ്രധാനമന്ത്രി മുന്‍പോട്ട് വച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി.

Government of Karnataka tightens covid restrictions.

Next TV

Related Stories
#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

Apr 25, 2024 11:38 AM

#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

Read More >>
#kmuraleedharan | 'ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം സന്ദേശം നൽകി'; ആരോപണവുമായി കെ മുരളീധരൻ

Apr 25, 2024 11:32 AM

#kmuraleedharan | 'ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം സന്ദേശം നൽകി'; ആരോപണവുമായി കെ മുരളീധരൻ

ഫ്ലാറ്റുകളിൽ ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്....

Read More >>
#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

Apr 25, 2024 11:27 AM

#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

'സമസ്തയും ലീഗുമായി ഉള്ള ബന്ധത്തെ കുറിച്ച് സാദിഖല തങ്ങൾ പറഞ്ഞതാണ്. ഈ ബന്ധത്തിൽ പോറൽ ഏൽപ്പിക്കാൻ ആർക്കും...

Read More >>
#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

Apr 25, 2024 10:56 AM

#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

പരാജയഭീതിയാണ് കോൺഗ്രസിൻ്റെ അസ്വസ്ഥതയ്ക്ക് പിന്നിൽ. രാഹുൽ ഗാന്ധി 5 വർഷം കൊണ്ട് ആദിവാസികൾക്ക് എന്തു കൊടുത്തു എന്നതാണ്...

Read More >>
#goldrate |സ്വർണവില കുറഞ്ഞു; ഇന്നത്തെ പവൻ വില അറിയാം

Apr 25, 2024 10:53 AM

#goldrate |സ്വർണവില കുറഞ്ഞു; ഇന്നത്തെ പവൻ വില അറിയാം

ആറ് ദിവസംകൊണ്ട് 1520 രൂപയാണ് കുറഞ്ഞത്....

Read More >>
Top Stories