കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ
Nov 27, 2021 09:18 PM | By Divya Surendran

മഹാരാഷ്ട്ര: ഹൈവേയിൽ കൈക്കൂലി (Corruption) വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി ഒരു എംഎൽഎ.മഹാരാഷ്ട്രയിലാണ് (Maharashtra) സംഭവം. ചലിസ്‍ഗാവ് എംഎൽഎ മൻകേഷ് ചവാനാണ് (Mangesh Chavan) ട്രക്ക് ഡ്രൈവറുടെ വേഷത്തിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയത്.

തെളിവ് സഹിതം കൈക്കൂലി പിടിച്ചതോടെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട പാതയായണ് ധുലേ, ഔറംഗബാദ്, സോളാപൂർ ഹൈവേ. ഈ പാത കടന്ന് പോവുന്നത് കന്നദ് ഘട്ട് എന്ന ചുരം കയറിയാണ്.

രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും മറാത്ത്വാഡേയിലേക്കും വിദര്‍ഭയിലേക്കും പോകുന്ന എളുപ്പ വഴി കൂടിയാണ് ഇത്. കനത്ത മഴയിൽ ഈ ഭാഗത്ത് ഉരുൾ പൊട്ടിയതോടെ ചെറുവാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. എന്നാൽ വലിയ ട്രക്കുകളും ഇതേ പാതയില്‍ അനുവാദമില്ലാതെ യാത്ര ചെയ്യുന്നുണ്ട്. വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ട ഉദ്യോഗസ്ഥർ കൈക്കൂലി പോക്കറ്റിലാക്കി ട്രക്കുകൾ കയറ്റി വിടുന്നത് മൂലമാണ് ഇത്.

വിവരം ലഭിച്ചതോടെ കൈക്കൂലി തെളിവ് സഹിതം പിടിക്കാനാണ് ബിജെപി എംഎൽഎ മൻകേഷ് ചവാൻ ലോറി ഡ്രൈവറായത്. ക്യാമറയുമായി സഹായിയും ഒപ്പമുണ്ടായിരുന്നു. 500 രൂപ കൈക്കൂലിയാണ് ഉദ്യോഗസ്ഥര്‍ എംഎൽഎയോട് വാങ്ങിയത്. ആയിരവും രണ്ടായിരവുമൊക്കെ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് എംഎൽഎ ആരോപിക്കുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കർശന നടപടിയെടുക്കാൻ ഡിഐജി എസ്പിയോട് ആവശ്യപ്പെട്ടു.

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് ജില്ലാ പൊലീസ് മേധാവി പിന്നാലെ മാധ്യമങ്ങളെ അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഉറപ്പ് നല്‍കി. നവംബര്‍ 24 ന് ആയിരുന്നു എംഎല്‍എയുടെ സ്റ്റിംഗ് ഓപ്പറേഷന്‍. കന്നദ് ഘട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗത്ത് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ വലിയ വാഹനങ്ങളെ യഥേഷ്ടം കടത്തി വിടുകയായിരുന്നു.

എംഎല്‍എയോട് കൈക്കൂലി ആവശ്യപ്പെട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന മറ്റ് ട്രക്ക് ഡ്രൈവര്‍മാരില്‍ നിന്നും എംഎല്‍എ മൊഴി എടുത്തിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോയേയും ഉന്നത ഓഫീസര്‍മാരേയും സമീപിക്കുമെന്നും എംഎല്എ വിശദമാക്കി.

The MLA disguised himself to trap policemen who take corruption

Next TV

Related Stories
ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു

Jan 18, 2022 09:54 PM

ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു

ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി. മുംബൈ ഡൊക്ക്‌യാർഡിലാണ് സംഭവം. അപകടത്തിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ...

Read More >>
സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

Jan 18, 2022 02:51 PM

സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാൻ തെലങ്കാന മന്ത്രിസഭ...

Read More >>
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനമായി കുറഞ്ഞു

Jan 18, 2022 01:09 PM

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനമായി കുറഞ്ഞു

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,38,018 പേർക്കാണ്. 310 മരണവും റിപ്പോർട്ട്...

Read More >>
മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Jan 18, 2022 11:57 AM

മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ കർണാടക...

Read More >>
പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ

Jan 17, 2022 08:06 PM

പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ

പൊങ്കലിന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച റേഷൻ കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് തമിഴ്നാട്ടിൽ റോഡ് ഉപരോധിച്ച് ജനങ്ങളുടെ...

Read More >>
 രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

Jan 17, 2022 07:50 PM

രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ച് കഴിഞ്ഞ് രാവിലെ ബാങ്കിൽ കോടികളുടെ സ്വർണ്ണവുമായി മുങ്ങി മുൻ ബാങ്ക്...

Read More >>
Top Stories