ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
Nov 27, 2021 09:15 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.529) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ പൊതുഇടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാനാണ് നിര്‍ദേശം. ഡല്‍ഹിയിലെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുചടങ്ങുകളില്‍ ഉള്‍പ്പെടെ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, ചീഫ് സെക്രട്ടറി, പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധരുമായി ചര്‍ച്ച നടത്തും. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാവെ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നതിനും ക്വാറന്റൈന്‍ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമുണ്ടാകും.

കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യവകുപ്പ് അവലോകന യോഗം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്.

ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണ് എന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Omicron variant; Governments in Delhi and Maharashtra have been warned to be vigilant

Next TV

Related Stories
'ഭർത്താവിന്റെ കാർ ഓടിക്കണം', സ്വപ്‌നങ്ങൾ ബാക്കി; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിൻ്റെ ഭാര്യ ജീവനൊടുക്കി

Apr 24, 2024 02:13 PM

'ഭർത്താവിന്റെ കാർ ഓടിക്കണം', സ്വപ്‌നങ്ങൾ ബാക്കി; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിൻ്റെ ഭാര്യ ജീവനൊടുക്കി

'പ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട' എന്നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാക്കുറിപ്പില്‍...

Read More >>
#suicide |വിവാഹം കഴിഞ്ഞ് ആറ് മാസം; ഭാര്യ അപകടത്തിൽ മരിച്ചു, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ

Apr 24, 2024 01:02 PM

#suicide |വിവാഹം കഴിഞ്ഞ് ആറ് മാസം; ഭാര്യ അപകടത്തിൽ മരിച്ചു, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ

തഡിയാവാനയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നഴ്സായിരുന്നു മണികർണിക....

Read More >>
#ramaspicture |ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു

Apr 24, 2024 10:57 AM

#ramaspicture |ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു

നി​​​​ര​​​​പ​​​​രാ​​​​ധി​​​​ത്വം തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ പ്ലേ​​​​റ്റു​​​​ക​​​​ൾ...

Read More >>
#exampass | പീഡനശ്രമത്തിനിടെ ട്രാക്കിലേക്ക് തള്ളിയിട്ടു; കൈകാലുകൾ നഷ്‌ടമായ പെൺകുട്ടിക്ക് +2 പരീക്ഷയിൽ വിജയം

Apr 24, 2024 10:00 AM

#exampass | പീഡനശ്രമത്തിനിടെ ട്രാക്കിലേക്ക് തള്ളിയിട്ടു; കൈകാലുകൾ നഷ്‌ടമായ പെൺകുട്ടിക്ക് +2 പരീക്ഷയിൽ വിജയം

കഴിഞ്ഞ വർഷം പിറന്നാൾ ദിനത്തിലാണ് പീഡനശ്രമത്തിനിടെ ട്രെയിനിൽ നിന്നുവീണ് ഈ പെൺകുട്ടിക്ക് തന്റെ കൈകാലുകൾ...

Read More >>
#accident |  പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്‍റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Apr 24, 2024 08:21 AM

#accident | പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്‍റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ച​ന്ന​പ​ട്ട​ണ​യി​ൽ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു...

Read More >>
#bridgecollapse | ശക്തമായ കാറ്റ്: തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

Apr 24, 2024 08:18 AM

#bridgecollapse | ശക്തമായ കാറ്റ്: തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

ബാക്കിയുള്ള മൂന്നും അധികം വൈകാതെ താഴെ വീണേക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. 2016ലാണ് അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ്. മധുസുധന ചാരിയും...

Read More >>
Top Stories