അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
Nov 27, 2021 09:04 PM | By Vyshnavy Rajan

തിരുവനന്തപുരം : അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയുടെ ഉത്തരവ്.

ലൈംഗികതാല്പര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നും, മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പ്രദീപിനെതിരായ ഉത്തരേന്ത്യക്കാരിയായ ജീവനക്കാരിയുടെ പരാതി. കഴിഞ്ഞ മാസം 30 നാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ഇതിന് പിന്നാലെ വകുപ്പിലെ പ്രത്യേക സംഘം അന്വേഷണം നടത്തി.

പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും വകുപ്പ്തല അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്ത് മന്ത്രി ഉത്തരവിട്ടത്. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതലയും നൽകി.

പരാതി നൽകിയിട്ടും പ്രദീപിന് കീഴിൽ ജോലി ചെയ്യേണ്ടി വന്ന ജീവനക്കാരിയുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാരി നൽകിയ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് അരുവിക്കര പൊലീസിന്റെ വിശദീകരണം. കായികവകുപ്പിനും ജീവനക്കാരി പരാതി നൽകിയിട്ടുണ്ട്.

Spoke obscenely; GV Raja suspends school principal over employee complaint

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories