ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
Nov 27, 2021 08:57 PM | By Kavya N

ഇന്ന് മിക്ക സ്ത്രീകളിലും കാണുന്ന ഒരസുഖമാണ് മൂത്രാശയത്തിലെ അണുബാധ(urinary tract infection). ശരിയായ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ബാക്ടീരിയയാണ് ഇത്തരത്തിലുള്ള അണുബാധയുണ്ടാക്കുന്നത്. മൂത്രാശയ അണുബാധകൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ആണുങ്ങളിലും ഇതുണ്ടാകാമെങ്കിലും സ്ത്രീകളിൽ രോഗത്തിന്റെ തോത് അധികമാണ്.

രോഗാണുക്കൾ വളരാനും കടന്നുപോകാനും സാധ്യത കൂടിയ ഇടമായ മലദ്വാരത്തിൽ നിന്ന് മൂത്രനാളിയിലേക്ക് രോഗാണുക്കൾ എത്താനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്.

മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതകളും അനുഭവപ്പെടുക, പുകച്ചിൽ അനുഭവപ്പെടുക, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നൽ ഉണ്ടാവുക എന്നത് എല്ലാം മൂത്രാശയ അണുബാധയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. യുടിഐ ലൈംഗികമായി പകരുന്ന അണുബാധയായി കണക്കാക്കാനാകില്ല.

ലൈംഗികമായി പകരുന്ന ചില രോഗങ്ങൾ യുടിഐ ഉണ്ടാക്കുകയോ യുടിഐ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം. സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക ബന്ധത്തിന് ശേഷം യുടിഐ പിടിപെടാനുള്ള സാധ്യത കുറയ്ക്കണമെങ്കിൽ, നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണ് ആ കാര്യങ്ങളെന്ന് അറിയാം

ഒന്ന്... ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. പുറകിൽ നിന്ന് മുന്നിലേക്ക് തുടയ്ക്കുന്നത് ബാക്ടീരിയകൾ മൂത്രനാളിയിലേക്ക് വ്യാപിക്കുന്നതിനും യുടിഐകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് കൂടുതൽ ശുചിത്വമുള്ളതും മൂത്രനാളിയിലേക്കും യോനിയിലേക്കും ബാക്ടീരിയ പടരുന്നത് ഒഴിവാക്കാനും സഹായിക്കും. എപ്പോഴും ഈ ശീലം തുടരുക. യുടിഐ പ്രതിരോധത്തിൽ നല്ല ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

രണ്ട്... ലൈംഗിക ബന്ധത്തിന് ശേഷം കൈ കഴുകുകയും അതിനുശേഷം വൃത്തിയാക്കുകയും വേണം. ഇത് മൂത്രനാളിയിൽ അണുക്കൾ കടക്കാനുള്ള സാധ്യത കുറയ്ക്കാനും ശേഷം ഏതെങ്കിലും ബാക്ടീരിയ ഉള്ളിലെത്താനുള്ള സാധ്യതയും കുറയ്ക്കും. കോണ്ടം ഉപയോ​ഗിച്ച ശേഷം മാത്രം സെക്സിൽ ഏർപ്പെടുക. അല്ലെങ്കിൽ യുടിഐയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മൂന്ന്... ധാരാളം വെള്ളം കുടിക്കുക എന്നതാണ് മൂത്രാശയ അണുബാധ ഒഴിവാക്കാനുളള ഏറ്റവും നല്ല വഴി. വേണ്ടത്ര വെള്ളം കുടിക്കുക, യഥാസമയങ്ങളിൽ മൂത്രമൊഴിക്കുക. നിങ്ങളുടെ മൂത്രസഞ്ചിയിൽ എത്തി അണുബാധയുണ്ടാക്കുന്നതിന് മുമ്പ് ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും.

നാല്... ലൈംഗികബന്ധത്തിനു മുൻപും ശേഷവും മൂത്രം ഒഴിച്ചുകളയുക. കൂടുതൽ നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്ന സ്വഭാവം നിർത്തേണ്ടത് പ്രധാനമാണ്. ഇത് ബാക്ടീരിയകൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിലൂടെ ഇത് അണുബാധയ്ക്ക് കാരണമാകുന്നു.

Care should be taken to avoid getting urinary tract infections after sexual intercourse

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories