സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19
Nov 27, 2021 06:00 PM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 1,59,297 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 48,501 കോവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 526 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 866, കൊല്ലം 354, പത്തനംതിട്ട 67, ആലപ്പുഴ 184, കോട്ടയം 500, ഇടുക്കി 294, എറണാകുളം 662, തൃശൂര്‍ 512, പാലക്കാട് 178, മലപ്പുറം 208, കോഴിക്കോട് 781, വയനാട് 105, കണ്ണൂര്‍ 348, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,40,528 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,56,43,576), 63.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,69,42,644) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,92,909)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4741 പുതിയ രോഗികളില്‍ 3991 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 589 പേര്‍ ഒരു ഡോസ് വാക്‌സിനും 2243 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1159 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· നവംബര്‍ 19 മുതല്‍ 25 വരെയുള്ള കാലയളവില്‍, ശരാശരി 57,277 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 6167 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 15 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 15%, 9%, 19%, 6%, 10%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

covid-19 has been confirmed for 4741 people in the state today

Next TV

Related Stories
#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

Apr 20, 2024 03:50 PM

#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ...

Read More >>
#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

Apr 20, 2024 03:48 PM

#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവൻ കള്ളനാണ്, കള്ളന്റെ വണ്ടിയിൽ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ...

Read More >>
#KSHamza | ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി; കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ.എസ് ഹംസ

Apr 20, 2024 03:46 PM

#KSHamza | ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി; കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ.എസ് ഹംസ

കൂടാതെ അസുഖബാധിതനായി ഹൈദരലി തങ്ങള്‍ ചികിത്സയിലായപ്പോള്‍ പകരം വര്‍ക്കിംഗ് പ്രസിഡന്റായി സാദിഖലി തങ്ങളെ അവരോധിക്കാന്‍ കുഞ്ഞാലിക്കുട്ടി...

Read More >>
#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ

Apr 20, 2024 03:43 PM

#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ

അമ്പലമുക്ക് സംഘർഷത്തിൽ വെട്ടേറ്റ ഇർഷാദും ലഹരിവിരുദ്ധ സമിതി പ്രവർത്തകരും വിവാഹത്തിന്...

Read More >>
#KKShailaja | മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല; കേട്ടുനോക്കൂ, സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി കെകെ ശൈലജ

Apr 20, 2024 03:27 PM

#KKShailaja | മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല; കേട്ടുനോക്കൂ, സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി കെകെ ശൈലജ

അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്'. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നുംശൈലജ...

Read More >>
#accident | കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 20, 2024 03:12 PM

#accident | കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മുക്കം ഭാഗത്തു നിന്നാണ് അഖിലും സുഹൃത്തുക്കളും ബൈക്കിൽ വന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഖിലിനും സുഹൃത്തുക്കള്‍ക്കും സാരമായി...

Read More >>
Top Stories