---
title: "#oommenchandy | നിയമസഭയിലും കോടതിയിലും കൊമ്പുകോർക്കുമ്പോഴും അച്ഛന് ഉമ്മൻചാണ്ടിയെ ഇഷ്ടമായിരുന്നു -വിഎസിന്റെ മകൻ "
english_title: "#oommenchandy #former #keralacm #sonofvs #condolence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/131357/oommenchandy-former-keralacm-sonofvs-condolence"
published_at: "2023-07-18T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b620ca7fe9d_achudananthan.jpg"
keywords: []
---

# #oommenchandy | നിയമസഭയിലും കോടതിയിലും കൊമ്പുകോർക്കുമ്പോഴും അച്ഛന് ഉമ്മൻചാണ്ടിയെ ഇഷ്ടമായിരുന്നു -വിഎസിന്റെ മകൻ 

> **Lead Summary:** **തിരുവനന്തപുരം:** ഉമ്മൻചാണ്ടിയുടെ മരണത്തിൽ അനുശോചന കുറിപ്പുമായി സിപിഎം നേതാവ് വിഎസ് അച്ചുതാനന്ദന്റെ മകൻ അരുൺകുമാർ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.

## Article Content

**തിരുവനന്തപുരം:** ഉമ്മൻചാണ്ടിയുടെ മരണത്തിൽ അനുശോചന കുറിപ്പുമായി സിപിഎം നേതാവ് വിഎസ് അച്ചുതാനന്ദന്റെ മകൻ അരുൺകുമാർ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.

അപൂർവമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാൽ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്‌ഛൻ അദ്ദേഹവുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്‌ഛൻ ഉമ്മൻചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് അരുൺകുമാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്‌ഛനുള്ളതായി ഞാൻ മനസ്സിലാക്കുന്നുവെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ .എയുമായ ശ്രീ.ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അപൂർവമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു.

എന്നാൽ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്‌ഛൻ അദ്ദേഹവുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്‌ഛൻ ഉമ്മൻചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്‌ഛനുള്ളതായി ഞാൻ മനസ്സിലാക്കുന്നു. ആദരാഞ്‌ജലികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/131357/oommenchandy-former-keralacm-sonofvs-condolence)