---
title: "#Oommenchandy |ഉമ്മൻചാണ്ടിയുടെ സംസ്കാരം മറ്റന്നാൾ; മൃതദേഹം തിരുവനന്തപുരത്ത് ഇന്ന് എത്തിക്കും   "
english_title: "#OommenChandy'sfuneral will be held on #thursday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/131324/oommenchandysfuneral-will-be-held-on-thursday"
published_at: "2023-07-18T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6037a3afbb_oommenchandi.jpg"
keywords: []
---

# #Oommenchandy |ഉമ്മൻചാണ്ടിയുടെ സംസ്കാരം മറ്റന്നാൾ; മൃതദേഹം തിരുവനന്തപുരത്ത് ഇന്ന് എത്തിക്കും   

> **Lead Summary:** **തിരുവനന്തപുരം: **അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് പുതുപ്പള്ളിയിലാണ് സംസ്കരിക്കുക. ഇന്ന് ഉച്ചയോടെ മൃതദേഹം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് എത്തിക്കും. ആദ്യം ജഗതിയിലെ പുതുപ്പള്ളിയിലെ വസതിയിലും പിന്നീട് ദർബാർ ഹാളിലും പൊതുദർശനത്തിന് വെക്കും.

## Article Content

**തിരുവനന്തപുരം: **അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് പുതുപ്പള്ളിയിലാണ് സംസ്കരിക്കുക. ഇന്ന് ഉച്ചയോടെ മൃതദേഹം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് എത്തിക്കും. ആദ്യം ജഗതിയിലെ പുതുപ്പള്ളിയിലെ വസതിയിലും പിന്നീട് ദർബാർ ഹാളിലും പൊതുദർശനത്തിന് വെക്കും.

ദർബാർ ഹാളിൽ നിന്ന് സെന്റ് ജോർജ് പള്ളിയിലും വെക്കും. അതിന് ശേഷം രാത്രിയോടെ ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ട് പോകും. കോട്ടയം തിരുനക്കരയിലും പൊതുദർശനം ഉണ്ടാകും.

ഇന്ന് പുലർച്ചയെ നാല് മണിയോടെ ബംഗളുരു ആശുപത്രിയിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. തൊണ്ടയിലെ കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. രക്ത സമ്മർദ്ദത്തെ തുടർന്ന് വീട്ടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/131324/oommenchandysfuneral-will-be-held-on-thursday)