നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ
Nov 27, 2021 08:04 AM | By Vyshnavy Rajan

തൃശൂ‍ർ : നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ കോടതി ശിക്ഷിച്ചത്. 2016 ഇൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് നടപടി.

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 2016-ൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ മാരായ കെജി സുരേഷ്, എ ജെ ജോൺസൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തടവ് ശിക്ഷക്ക് പുറമെ 1 75 000 രൂപ പിഴയും കോടതി വിധിച്ചു. പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൂടാതെ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. 13 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പറഞ്ഞതു.

Four-and-a-half-year-old girl sexually abused; Defendant sentenced to 43 years imprisonment and fine

Next TV

Related Stories
#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

Apr 16, 2024 07:02 PM

#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം...

Read More >>
#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

Apr 16, 2024 07:02 AM

#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏഴാച്ചേരിയില്‍ 6 പേര്‍ക്ക്...

Read More >>
#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

Apr 15, 2024 06:14 AM

#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

പെൺകുട്ടിയുടെ കുത്തേറ്റ് വയറിലും കൈകൾക്കും പരിക്കേറ്റ 34 വയസുകാരിയാണ്...

Read More >>
#rape |അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

Apr 14, 2024 01:41 PM

#rape |അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

Apr 13, 2024 08:46 PM

#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

സ്കൂളിൽ ഉച്ചയൂണിന്റെ സമയത്തായിരുന്നു അതിക്രമം....

Read More >>
Top Stories