കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന
Nov 27, 2021 07:29 AM | By Vyshnavy Rajan

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ, ഹോങ്കോംഗ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.

നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്.ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം.

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

The World Health Organization (WHO) has named the new variant of covid 'Omicron'

Next TV

Related Stories
#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

Apr 25, 2024 06:07 AM

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക്...

Read More >>
#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Apr 24, 2024 08:36 PM

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ്...

Read More >>
#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

Apr 24, 2024 07:12 AM

#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം...

Read More >>
#arrest |ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

Apr 23, 2024 03:13 PM

#arrest |ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

കുട്ടിയെ അവഗണിക്കുകയും അപായപ്പെടുത്തുകയും ചെയ്‌തതിന് മാതാപിതാക്കൾക്കെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്....

Read More >>
#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

Apr 23, 2024 01:30 PM

#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

ഒരു ഭീമൻ സ്രാവിന്റെ പിടിയിൽ പെട്ട മകനെ ഒരു വിധത്തിലാണ് തന്റെ ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കി മെക്കൽ...

Read More >>
#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

Apr 23, 2024 01:25 PM

#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

ക്രൂരമായ മർദ്ദനത്തിനൊടുവില്‍ യുവതി തന്നെ പിറ്റേദിവസം ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
Top Stories