ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ സിന്ധു സെമിയിൽ

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ സിന്ധു സെമിയിൽ
Nov 26, 2021 10:41 PM | By Vyshnavy Rajan

ന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ പി വി സിന്ധു സെമി ഫൈനലിൽ. നാളെ നടക്കുന്ന സെമി പോരാട്ടത്തിൽ രചനോക് ഇന്റാനോണെയെ സിന്ധു നേരിടും. അതേസമയം ഇന്ത്യയുടെ പുരുഷ ഡബിൾസ് ടീമും സെമിയിലെത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളിൽ സിന്ധു തിരിച്ചു വരികയായിരുന്നു. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു നിന്നു. സ്‌കോർ 14-21, 21-19, 21-14.

പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിലെത്തി.മലേഷ്യയുടെ ഗോഹ് സെ ഫീ- നൂർ ഇസ്സുദ്ദീൻ സഖ്യത്തെ 21-19, 21-19 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സെമി പ്രവേശനം. നേരത്തെ പുരുഷന്മാരുടെ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ബി സായ് പ്രണീത് പരാജയപ്പെട്ട് പുറത്തായി. ഒളിമ്പിക് ചാമ്പ്യനും മുൻ ലോക ഒന്നാം നമ്പർ താരം ഡെന്മാർക്കിന്റെ വിക്ടർ അക്‌സെൽസനാണ് പ്രണീതിനെ പരാജയപ്പെടുത്തിയത്.

Indo semifinals at Indonesian Open Badminton Championships

Next TV

Related Stories
കൊവിഡ് വ്യാപനം; സന്തോഷ് ട്രോഫി മാറ്റിവച്ചു

Jan 25, 2022 05:48 PM

കൊവിഡ് വ്യാപനം; സന്തോഷ് ട്രോഫി മാറ്റിവച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ്...

Read More >>
മൂന്നാം ഏകദിനത്തിലും തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

Jan 23, 2022 10:48 PM

മൂന്നാം ഏകദിനത്തിലും തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 4 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 288 റൺസ് വിജയലക്ഷ്യം...

Read More >>
ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു

Jan 23, 2022 03:04 PM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു. നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇന്ന്...

Read More >>
ഫുട്‌ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

Jan 22, 2022 01:21 PM

ഫുട്‌ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. ദീർഘകാലമായി അസുഖ...

Read More >>
വനിതാ ഏഷ്യൻ കപ്പ്‌: ഇന്ത്യയ്‌ക്ക്‌ സമനില

Jan 21, 2022 08:20 PM

വനിതാ ഏഷ്യൻ കപ്പ്‌: ഇന്ത്യയ്‌ക്ക്‌ സമനില

ഇറാൻ ഗോളി സുഹറ കൗദായിയുടെ തകർപ്പൻ പ്രകടനം ഇന്ത്യൻ വിജയം തടഞ്ഞു. വനിതാ എഎഫ്‌സി ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യയ്‌ക്ക്‌ ഗോളില്ലാ...

Read More >>
2022: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി; മറെ, റാഡുക്കാനു, മുഗുരുസ പുറത്ത്

Jan 20, 2022 06:44 PM

2022: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി; മറെ, റാഡുക്കാനു, മുഗുരുസ പുറത്ത്

യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുക്കാനു ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി....

Read More >>
Top Stories