മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചത് അമ്മ ചോദ്യം ചെയ്യ്തു; വിദ്യാര്‍ത്ഥി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചത് അമ്മ ചോദ്യം ചെയ്യ്തു; വിദ്യാര്‍ത്ഥി ജീവനൊടുക്കി
Nov 26, 2021 09:48 PM | By Vyshnavy Rajan

ഇടുക്കി : മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ ചെയ്തത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇന്ന് പുലർച്ചെ നാലു മണിക്ക് മാതാവ് റസീല ഉണർന്നപ്പോൾ മകന്‍ റസൽ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു.

തുടർന്ന് റസീല ഫോൺ വാങ്ങി വച്ചു. രാവിലെ മൊബൈൽ ചോദിച്ചപ്പോൾ 12 മണി വരെ പഠിച്ചാൽ തരാമെന്ന് പറഞ്ഞു. പന്ത്രണ്ടു മണിക്ക് ആവശ്യപ്പെട്ടപ്പോൾ നൽകാൻ വീട്ടുകാർ തയ്യാറായെങ്കിലും മൊബൈല്‍ വാങ്ങാതെ റസല്‍ വാങ്ങാതെ മുറിയിലേക്ക് പോയി.

റസല്‍ മുറിയിലേക്ക് പോയതിന് പിന്നാലെ അമ്മ തുണി ഉണക്കാൻ പുറത്തേക്കും പോയി. ഒരു മണിയോടെ തിരികെ എത്തി വിളിച്ചിട്ട് റസൽ കതക് തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്.

ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍‌ പെരുവന്താനം പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Mother questions overuse of mobile phone; The student committed suicide

Next TV

Related Stories
 #TSiddique |വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

Apr 25, 2024 09:55 AM

#TSiddique |വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുൽത്താൻ ബത്തേരിയില്‍ നിന്ന്...

Read More >>
#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

Apr 25, 2024 09:29 AM

#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

പയ്യോളി റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹ അവശിഷ്ടങ്ങൾ...

Read More >>
#kidnapattampt  | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

Apr 25, 2024 08:44 AM

#kidnapattampt | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാലാണ് ​തട്ടിക്കൊണ്ടുപോകൽ ശ്രമം...

Read More >>
#alert |മാറ്റമില്ലാതെ താപനില: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 08:33 AM

#alert |മാറ്റമില്ലാതെ താപനില: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഇടുക്കി, വയനാട്, ഒഴുകിയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....

Read More >>
#accident |  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

Apr 25, 2024 08:27 AM

#accident | തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
Top Stories