ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം
Nov 25, 2021 10:19 PM | By Vyshnavy Rajan

ജോഹന്നസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഈ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി.

ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി പ്രസ്താവനയിൽ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു. വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ ഈ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് (എൻഐസിഡി) വ്യാഴാഴ്ച അറിയിച്ചു. പുതിയ വകഭേദത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പരിമിതമാണെങ്കിലും, ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ തങ്ങളുടെ വിദഗ്ധർ രാവും പകലും കഠിനമായി പ്രയത്നിക്കുകയാണെന്ന് എൻഐസിഡിയിലെ പ്രൊഫസർ അഡ്രിയാൻ പുരെൻ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നോ ഈ പ്രദേശങ്ങൾവഴിയോ യാത്രചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആശങ്ക പ്രകടിപ്പിച്ച നാല് വകഭേഗങ്ങളിൽ ഒന്നാണ് ബീറ്റ. വാക്സിനുകൾ ഈ വകഭേദത്തിനെതിരെ പ്രവർത്തിക്കില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഈ വർഷം ആദ്യം രാജ്യത്ത് സി.1.2 എന്ന മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്. ഏകദേശം മുപ്പത് ലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

New genetically modified coronavirus in South Africa; Caution

Next TV

Related Stories
#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

Apr 19, 2024 09:08 AM

#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന്...

Read More >>
#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Apr 17, 2024 12:44 PM

#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ...

Read More >>
#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

Apr 17, 2024 07:24 AM

#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം...

Read More >>
#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

Apr 14, 2024 06:47 AM

#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്....

Read More >>
#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

Apr 12, 2024 05:02 PM

#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

മുതലയുടെ മാംസം കഴിക്കുന്നവരിൽ മുമ്പ് ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുതലകൾക്ക് പെൻ്റാസ്റ്റോമിഡുകൾ വഹിക്കാൻ...

Read More >>
Top Stories