പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, ടൈറ്റാനിക് നായകന്‍ ലോകത്തിനു മുന്നിലെത്തിച്ച സുന്ദരയിടം; വിസ്മയതീരം തുറക്കുന്നു

പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, ടൈറ്റാനിക് നായകന്‍ ലോകത്തിനു മുന്നിലെത്തിച്ച സുന്ദരയിടം; വിസ്മയതീരം തുറക്കുന്നു
Nov 25, 2021 09:25 PM | By Anjana Shaji

മൂന്നു വശത്തും പാറക്കെട്ടുകള്‍...പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, അതിനടിയില്‍ നീന്തുന്ന നാനാവര്‍ണ്ണമുള്ള മീന്‍കുഞ്ഞുങ്ങളും പവിഴപ്പുറ്റും... ആരും കൊതിക്കുന്ന സുന്ദരിയാണ് തായ്‌ലൻഡിലെ മായ ബീച്ച്. ടൈറ്റാനിക് നായകന്‍ ലിയോനാർഡോ ഡികാപ്രിയോയുടെ 'ദി ബീച്ച്' എന്ന ചിത്രത്തിലൂടെയാണ് ഇവിടം ലോകപ്രശസ്തമായത്‌.

ബിഗ്‌സ്ക്രീനില്‍ തെളിമയോടെ നിറഞ്ഞ ഈ വിസ്മയതീരത്തിന്‍റെ വശ്യമനോഹാരിത ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചു. ഇന്‍സ്റ്റഗ്രാം ഫീഡുകളില്‍ മുഴുവന്‍ മായാ ബീച്ച് നിറഞ്ഞു നിന്നു. ടൂറിസം സജീവമായതോടെ പവിഴപ്പുറ്റുകളും അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുമെല്ലാം നാശത്തിന്‍റെ വക്കിലേക്ക് നീങ്ങി. ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും പരിപാലനം കണക്കിലെടുത്ത് 2018-ൽ ഇവിടം അടച്ചു.

വെറും നാല് മാസത്തേക്കാണ് അടച്ചിടുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും പവിഴപ്പുറ്റുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി അടച്ചിടല്‍ രണ്ട് വര്‍ഷം കൂടി നീട്ടി. ഇപ്പോഴിതാ വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് മായാ ബേ. വരുന്ന 2022 ജനുവരി ഒന്നിന് ബീച്ച് വീണ്ടും തുറക്കുമെന്ന് തായ്‌ലന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് നാഷണല്‍ പാര്‍ക്ക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജലവിനോദങ്ങള്‍ക്കായി പ്രത്യേകം പ്രദേശങ്ങള്‍ ഒരുക്കാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കാനും ശ്രമിക്കുകയാണെന്ന് പരിസ്ഥിതി പ്രകൃതി വിഭവ വകുപ്പ് മന്ത്രി വരാവൂത്ത് സില്‍പ-ആര്‍ച്ച പറഞ്ഞു.

തായ്‌ലൻഡിലെ മലാക്ക കടലിടുക്കിലുള്ള ഫി ഫി ദ്വീപസമൂഹത്തിലെ ഒരു ദ്വീപായ കോ ഫി ഫി ലേയുടെ തീരപ്രദേശത്താണ് മായാ ബേ. അധികം ആഴമില്ലാത്ത ലോ സമാ എന്നൊരു തീരം കൂടിയുണ്ട് ഇവിടെ. കുറഞ്ഞ വേലിയേറ്റ സമയത്ത്, ആഴമില്ലാത്ത വെള്ളവും പവിഴപ്പുറ്റുകളും കാരണം മായ ബേയിലേക്ക് കടലിൽ നിന്ന് നേരിട്ട് പ്രവേശിക്കാൻ കഴിയില്ല. ആഴംകൂടിയ ലോ സമയിൽ വേണം ബോട്ടുകള്‍ നങ്കൂരമിടാന്‍. ജലോപരിതലം മുഴുവന്‍ പ്രകാശപൂരിതമാക്കുന്ന ജൈവ ദീപ്തിയായ പ്ലാങ്ക്ടണിന്‍റെ കാഴ്ചയും ആരുടേയും മനംമയക്കും. അധികം ചെലവില്ലാതെ സന്ദര്‍ശിക്കാവുന്ന ഇടം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.

വീണ്ടും തുറക്കുമ്പോള്‍ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും സന്ദര്‍ശന സമയം. എട്ട് സ്പീഡ് ബോട്ടുകൾക്കും 300 വിനോദസഞ്ചാരികൾക്കും മാത്രമേ ഒരു ദിവസം അനുവാദം നല്‍കൂ. ഒരു മണിക്കൂർ മാത്രമായിരിക്കും ഓരോ സന്ദർശനവും.

Silky sand dunes ... water as clear as glass, the beautiful place where the Titanic hero was brought to the forefront of the world; The beach of wonder opens

Next TV

Related Stories
കുറഞ്ഞ ചിലവിൽ യാത്ര പോകാം ഹിമാചൽ പ്രദേശിലെ ഈ സ്ഥലങ്ങളിലേക്ക്....

Jan 20, 2022 09:38 PM

കുറഞ്ഞ ചിലവിൽ യാത്ര പോകാം ഹിമാചൽ പ്രദേശിലെ ഈ സ്ഥലങ്ങളിലേക്ക്....

വളരെ കുറഞ്ഞ ചിലവിൽ അടിച്ച് പൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ ഹിമചൽ പ്രദേശിൽ...

Read More >>
ഉറപ്പായും സന്ദർശിക്കണം നിഗൂഢതകൾ നിറഞ്ഞ ഈ ശിവ ക്ഷേത്രങ്ങൾ...

Jan 18, 2022 09:16 PM

ഉറപ്പായും സന്ദർശിക്കണം നിഗൂഢതകൾ നിറഞ്ഞ ഈ ശിവ ക്ഷേത്രങ്ങൾ...

ഇന്ത്യയിൽ നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢതകളുണ്ട്. അത്തരത്തിൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ശിവ ക്ഷേത്രങ്ങളെ കുറിച്ച്...

Read More >>
ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം ഇങ്ങനെ...

Jan 17, 2022 10:21 PM

ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം ഇങ്ങനെ...

പലപ്പോഴും പലരും ഒരുപാട് കാശാകും എന്ന കാരണം കൊണ്ട് മാത്രം യാത്ര ചെയ്യുന്നത് ഒഴിവാക്കാറുണ്ട്. ശരിക്കും ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ...

Read More >>
യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

Jan 16, 2022 10:26 PM

യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള അതിമനോഹരമായ നഗരമാണ് ഗുവാഹത്തി...

Read More >>
കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു

Jan 10, 2022 08:21 PM

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു....

Read More >>
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കേഷന് കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

Jan 9, 2022 05:23 PM

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കേഷന് കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

എന്നാൽ അധികം പ്രചാരം നേടിയില്ലെങ്കിലും കേരളത്തിലും വർക്കേഷന് പറ്റിയ നിരവധി സ്ഥലങ്ങൾ ഉണ്ട്. കൂടാതെ കുറഞ്ഞ ചിലവിൽ താമസിക്കാൻ സാധിക്കുന്ന...

Read More >>
Top Stories