സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് പതിനേഴുകാരന്‍ മരിച്ചു

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് പതിനേഴുകാരന്‍ മരിച്ചു
Nov 25, 2021 09:19 PM | By Susmitha Surendran

അങ്കമാലി : സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് പതിനേഴുകാരന്‍ മരിച്ചു. അങ്കമാലി തുറവൂര്‍ ഉതുപ്പുകവല മേനാച്ചേരി വീട്ടില്‍ എല്‍ദോയുടെ മകന്‍ ഷോണാണ് (17) മരിച്ചത്.

ഒപ്പം സഞ്ചരിച്ച തുറവൂര്‍ ചുണ്ടനായി വീട്ടില്‍ ജിതിന്​ (18) സാരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുറവൂര്‍-മഞ്ഞപ്ര റോഡില്‍ കോഴികുളത്തിന്​ സമീപം വ്യാഴാഴ്ച വൈകീട്ട് 5.45നായിരുന്നു അപകടം. ഷോണിന്‍റെ വീട്ടില്‍നിന്ന് ഏകദേശം 300 മീറ്റര്‍ ദൂരത്താണ് അപകടം.

പെട്രോള്‍ അടിച്ച ശേഷം തുറവൂര്‍ കവലയിലേക്ക്   വരുമ്പോള്‍  എതിര്‍ ദിശയില്‍നിന്ന് വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നും കാര്‍ നിര്‍ത്താതെ പോയതായും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. മരിച്ച ഷോണ്‍ അങ്കമാലി ഡീപോള്‍ സ്‌കൂളിലെ പ്ലസ്​വണ്‍ വിദ്യാര്‍ഥിയാണ്. മാതാവ്​: സിബി. സഹോദരന്‍: ഡോണ്‍. മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയില്‍.

Seventeen-year-old died in an accident while riding his bike with a friend

Next TV

Related Stories
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പോലീസ്

Nov 27, 2021 04:29 PM

നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത്...

Read More >>
Top Stories