ദത്ത് വിവാദം; പരസ്യ പ്രതികരണത്തിനില്ലെന്ന് ഷിജുഖാൻ

ദത്ത് വിവാദം; പരസ്യ പ്രതികരണത്തിനില്ലെന്ന്  ഷിജുഖാൻ
Nov 25, 2021 09:02 PM | By Susmitha Surendran

മലപ്പുറം: അനുപമയുടെ കുഞ്ഞിൻ്റെ  ദത്ത് വിഷയത്തിൽ  പരസ്യ പ്രതികരണത്തിനില്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ . നടപടി ക്രമങ്ങളും മറ്റ് കാര്യങ്ങളും തുടരട്ടേയെന്ന് പറഞ്ഞ അദ്ദേഹം നിയമപരമായ നടപടികൾ നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി.

അനുപമയ്ക്ക് മകനെ കിട്ടുമ്പോഴും കുഞ്ഞിനെ ദത്ത് കൊടുത്തതിലെ ദുരൂഹതകൾ നീങ്ങിയിട്ടില്ല. ഇതിൽ ശിശുക്ഷേമ സമിതിയുടെയും, സിഡബ്ല്യുസിയുടെയും വീഴ്ചകൾ വ്യക്തമാക്കിയാണ് വനിതാ ശിശുവികസന ഡയറക്ടർ ടി വി അനുപമ നൽകിയ റിപ്പോർട്ട്.

അനുപമ എസ് ചന്ദ്രൻ കുഞ്ഞിനെ തേടിയെത്തിയതറിഞ്ഞിട്ടും ശിശുക്ഷേമ സമിതിയും, സി‍ഡബ്ല്യുസിയും നടപടികൾ തുടർന്നതാണ് ഗൗരവതരം. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്താകുമ്പോഴും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപഎമ്മിന്റേത്.

കോടതി കുറ്റക്കാരനായി കണ്ടെത്തുന്നത് വരെ തെറ്റുകാരനെന്ന് പറയാൻ കഴിയില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചത്.

ആനാവൂർ അടക്കം കുടുങ്ങുമെന്ന് ഉറപ്പാകുമ്പോഴാണ് ഷിജുഖാനെ സംരക്ഷിക്കുന്നതെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തട്ടിയകറ്റിയവർക്കെതിരെയും നടപടിയുണ്ടായാൽ മാത്രമേ നീതി ലഭിക്കുവെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അനുപമ.

ഇന്നലെ രാവിലെയാണ് വനിതാ ശിശുവികസന മന്ത്രി വീണാ ജോർജിന് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത്. ഇത് വരെ റിപ്പോർട്ട് പരിശോധിച്ച് നടപടികളിലേക്ക് സർക്കാർ കടന്നിട്ടില്ലെന്നാണ് വിവരം. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കുമെന്ന് പറഞ്ഞ മന്ത്രി വീണാ ജോർജ് ഉടൻ തുടർനടപടികളിലേക്ക് പോകുമോ എന്നതാണ് പ്രധാനം.

ഇതുവരെ ആരോപണ വിധേയരെ താത്കാലികമായി പോലും മാറ്റിനിർത്താൻ സർക്കാർ തയ്യാറായിട്ടില്ല. ദത്ത് വിവാദത്തിൽ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീവേദി പറഞ്ഞു.

Adoption controversy; Shijukhan says there is no ad response

Next TV

Related Stories
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പോലീസ്

Nov 27, 2021 04:29 PM

നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത്...

Read More >>
Top Stories