മോഫിയാ പർവ്വീണിന്‍റെ ആത്മഹത്യ; കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

മോഫിയാ പർവ്വീണിന്‍റെ ആത്മഹത്യ; കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
Nov 25, 2021 08:19 PM | By Divya Surendran

കൊച്ചി: നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ (Mofiya Parveen) ആത്മഹത്യ (Suicide) കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് (Crime Branch) അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് (DYSP Rajeevan) അന്വേഷണ ചുമതല. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ഗാർഹിക പീഡന കേസിലെ പരാതിക്കാരി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സി എൽ സുധീർ കേസ് എടുത്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ.

സിഐ സുധീർ മകളെ നീ മാനസിക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ഗുരുതര ആരോപണവുമായി അമ്മ പ്യാരിയും രംഗത്ത് വന്നിട്ടുണ്ട്. ഭർത്താവ് മുഹമ്മദ് സുഹൈലിന്‍റെയും മാതാപിതാക്കളുടെയും പീഡനത്തിനെതിരെ ഒക്ടോബർ 29 ന് മോഫിയ പർവീൺ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായത് പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണെന്നാണ് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.

ആലുവ എസ്പിയ്ക്ക് ലഭിച്ച പരാതി ഒക്ടോബർ 29ന് തുടർ നപടികൾക്കായി ആലുവ ഈസ്റ്റ് സിഐ സി എൽ സുധീറിന് കൈമാറി. സുധീർ കേസിലെ തുടർ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. എന്നാൽ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കാര്യമായ മേൽനോട്ടം ഉണ്ടായില്ലെന്ന് റിപ്പോർ‍ട്ട് വ്യക്തമാക്കുന്നു.

ഇക്കാര്യത്തിൽ സിഐ നൽകിയ വിശദീകരണം ഇങ്ങനെയാണ്. സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എൽപ്പിച്ചു. ഈ ഉദ്യോഗസ്ഥൻ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എറ്റവും ഒടുവിൽ നവംബർ 18 ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.

എന്നാൽ അന്ന് പരീക്ഷയുണ്ടെന്ന് അറിയിച്ച പറഞ്ഞ് മോഫിയ ഹാജരായില്ല. ആത്മഹത്യ നടന്ന ദിവസം പൊസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയ്ക്കിടെ സിഐയുടെ മുറിയിൽവെച്ച് സുഹൈൽ അപമര്യാദയായി സംസാരിച്ചതിൽ പ്രകോപിതയായി മോഫിയ സുഹൈലിനെ അടിച്ചു. ഇത് ബഹളത്തിനിടയാക്കി.

സിഐ ഈ ഘട്ടത്തിൽ അവസരോചിതമായി ഇടപെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സിഐ മകളെ നീ മാനസിക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ആരോപണമാണ് അമ്മ പ്യാരി ഉന്നയിച്ചത്. ഡിഐജിയുടെ റിപ്പോർട്ട് തുടർ നപടികൾക്കായി ഡിജിപിയ്ക്ക് കൈമാറിയിരിക്കുകയാണ്.

Mofia Parveen commits suicide; The case will be investigated by the Ernakulam Rural District Crime Branch

Next TV

Related Stories
ക്യാസർ ചികിത്സയ്‌ക്ക്‌ മരുന്നുവേണ്ട; കണ്ടുപിടുത്തം കേരളത്തിൽ

Nov 19, 2021 06:38 AM

ക്യാസർ ചികിത്സയ്‌ക്ക്‌ മരുന്നുവേണ്ട; കണ്ടുപിടുത്തം കേരളത്തിൽ

മരുന്നുകളും പാർശ്വഫലങ്ങളുമില്ലാതെ അർബുദം ചികിത്സിച്ചുമാറ്റാനുള്ള സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകർ....

Read More >>
ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കം; കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Nov 16, 2021 08:52 AM

ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കം; കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും....

Read More >>
കൊടകര കുഴൽപ്പണകേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

Nov 15, 2021 06:55 AM

കൊടകര കുഴൽപ്പണകേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന്...

Read More >>
മുൻ മിസ് കേരള മരണപ്പെട്ട കാറപകടത്തിൽ മരണം മൂന്നായി

Nov 8, 2021 09:12 AM

മുൻ മിസ് കേരള മരണപ്പെട്ട കാറപകടത്തിൽ മരണം മൂന്നായി

കൊച്ചി പാലാരിവട്ടത്ത് അന്‍സി കബീറും അഞ്ജനയും മരിച്ച വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും...

Read More >>
ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്

Nov 5, 2021 08:36 PM

ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്

കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്‍ ജോജു ജോര്‍ജുമായി ഒത്തുതീര്‍പ്പില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ്...

Read More >>
കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്റ്റിൽ

Nov 4, 2021 09:23 PM

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്റ്റിൽ

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ....

Read More >>
Top Stories