മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര

മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര
Nov 25, 2021 08:19 PM | By Anjana Shaji

ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര മിക്കയാത്ര പ്രേമികളുടെയും സ്വപ്നമാണ്. മഞ്ഞ് വീണ താഴ്വരയിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കുറച്ച് ദിവസങ്ങൾ. ഹിമാലയത്തിന്റെ പ്രസിദ്ധമായ മിക്ക സ്ഥലങ്ങളും നമുക്ക് പരിചിതമാണ്. എന്നാൽ പ്രകൃതിയുടെ ശാന്തതയും ആളുകളും തിരക്കുകളും ഒന്നുമില്ലാത്ത ഹിമാലയത്തിന്റെ മനോഹര ഗ്രാമമാണ് ഗംഗാരിയ. എത്തിച്ചേർന്നാൽ വിട്ടുപോരാൻ മനസ്സുവരാത്തൊരിടം.

ഹിമാലയത്തിന്റെ പൂഗ്രാമമായ ഹേംകുന്ദ് തേടിപോകുന്നവർ ഗംഗാരിയ സന്ദർശിക്കാറുണ്ടെങ്കിലും പൂർണമായും കണ്ടവർ വളരെ ചുരുക്കമായിരിക്കും. ഗംഗാരിയ ഗ്രാമത്തിൽ നിന്ന് ആറ് കിലോമീറ്റർ ദൂരം മാത്രമേ സിഖ് തീർത്ഥാടന കേന്ദ്രമായ ഹേംകുന്ദിലേക്കുള്ളു. അഞ്ച് കിലോമീറ്റർ മാറി പൂക്കളുടെ താഴ്വരയും സ്ഥിതി ചെയ്യുന്നു. ഭ്യുണ്ടാർ താഴ്‌വരയിലെ അവസാനത്തെ മനുഷ്യവാസ കേന്ദ്രവും പൂക്കളുടെ താഴ്വര സന്ദർശിക്കാൻ എത്തുന്നവരുടെ ബേസ് ക്യാമ്പുമാണ് ഗംഗാരിയ. പുഷ്പാവതി നദികളുടെ സംഗമ സ്ഥലത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചറിയേണ്ട ഒന്ന് തന്നെയാണ്. കനത്ത മഞ്ഞു വീഴ്ച്ചയുള്ള സ്ഥലമായതിനാൽ മെയ് മുതൽ സെപ്തംബർ വരെ മാത്രമേ ഇങ്ങോട്ടേക്ക് യാത്ര സാധ്യമാകുകയുള്ളൂ. അവിടുത്തെ ഗ്രാമീണ ജീവിതവും ആളുകളുടെ ജീവിതശൈലിയും അടുത്തറിയാൻ ഈ യാത്ര നിങ്ങളെ സഹായിക്കും.

ചെറിയൊരു ഗ്രാമമാണെങ്കിലും എത്തുന്ന സഞ്ചാരികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. ഗുരുദ്വാര ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. പിന്നെ ഇവിടുത്തെ ആകെ പ്രശ്നം നെറ്റ് കണക്ടിവിറ്റി ആണ്. ചില ഏരിയകളിൽ നെറ്റ്‌വർക്ക് ലഭിക്കുകയില്ല. മഞ്ഞ് മൂടിയ താഴ്വരയിലെ അതിമനോഹര ഗ്രാമം…

A beautiful village in the snow covered valley A journey through the lap of the Himalayas

Next TV

Related Stories
കുറഞ്ഞ ചിലവിൽ യാത്ര പോകാം ഹിമാചൽ പ്രദേശിലെ ഈ സ്ഥലങ്ങളിലേക്ക്....

Jan 20, 2022 09:38 PM

കുറഞ്ഞ ചിലവിൽ യാത്ര പോകാം ഹിമാചൽ പ്രദേശിലെ ഈ സ്ഥലങ്ങളിലേക്ക്....

വളരെ കുറഞ്ഞ ചിലവിൽ അടിച്ച് പൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ ഹിമചൽ പ്രദേശിൽ...

Read More >>
ഉറപ്പായും സന്ദർശിക്കണം നിഗൂഢതകൾ നിറഞ്ഞ ഈ ശിവ ക്ഷേത്രങ്ങൾ...

Jan 18, 2022 09:16 PM

ഉറപ്പായും സന്ദർശിക്കണം നിഗൂഢതകൾ നിറഞ്ഞ ഈ ശിവ ക്ഷേത്രങ്ങൾ...

ഇന്ത്യയിൽ നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢതകളുണ്ട്. അത്തരത്തിൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ശിവ ക്ഷേത്രങ്ങളെ കുറിച്ച്...

Read More >>
ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം ഇങ്ങനെ...

Jan 17, 2022 10:21 PM

ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം ഇങ്ങനെ...

പലപ്പോഴും പലരും ഒരുപാട് കാശാകും എന്ന കാരണം കൊണ്ട് മാത്രം യാത്ര ചെയ്യുന്നത് ഒഴിവാക്കാറുണ്ട്. ശരിക്കും ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ...

Read More >>
യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

Jan 16, 2022 10:26 PM

യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള അതിമനോഹരമായ നഗരമാണ് ഗുവാഹത്തി...

Read More >>
കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു

Jan 10, 2022 08:21 PM

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു....

Read More >>
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കേഷന് കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

Jan 9, 2022 05:23 PM

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കേഷന് കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

എന്നാൽ അധികം പ്രചാരം നേടിയില്ലെങ്കിലും കേരളത്തിലും വർക്കേഷന് പറ്റിയ നിരവധി സ്ഥലങ്ങൾ ഉണ്ട്. കൂടാതെ കുറഞ്ഞ ചിലവിൽ താമസിക്കാൻ സാധിക്കുന്ന...

Read More >>
Top Stories