ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി
Nov 25, 2021 07:20 PM | By Divya Surendran

തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസാണ് പിൻവലിക്കുന്നത്. സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ കേസാണ് ഇത്. ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്.

2017 ജൂലായിലാണ് സംഭവം ഉണ്ടായത്. സിപിഎം നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ പി ബിനു, എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്. കേസ് പിൻവലിക്കുന്നതിനെതിരെ ബിജെപി തടസ്സ ഹർജി നൽകി.

കേസ് ജനുവരി ഒന്നിന് പരിഗണിക്കും. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി ജെ പി ഓഫീസ് ആക്രമിച്ചത്. ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ്റെ അടക്കം ആറ് കാറുകളും, ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തു. സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നിങ്ങനെയാണ് കേസുകൾ. ആക്രമണം തടയുവാൻ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് പൊലീസ് പാരിതോഷികം നൽകിയിരുന്നു.

The state government has filed an application to withdraw the BJP office attack case

Next TV

Related Stories
'ഫോൺ പോലുമെടുക്കില്ല'; വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമ‍ർശനം

Nov 27, 2021 09:35 PM

'ഫോൺ പോലുമെടുക്കില്ല'; വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമ‍ർശനം

സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്തതിനെ ഭൂരിഭാഗം...

Read More >>
കൊല്ലത്ത് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം

Nov 26, 2021 10:20 PM

കൊല്ലത്ത് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം

കൊല്ലം അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ രണ്ട് കെ എസ് യു പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും പരിക്ക്...

Read More >>
 കണ്ണൂരില്‍ വീടിന് നേരെ ബോംബേറ്

Nov 24, 2021 11:23 AM

കണ്ണൂരില്‍ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍ ചെറുവാഞ്ചേരിയിൽ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...

Read More >>
ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി പിടിയില്‍

Nov 23, 2021 11:42 PM

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി പിടിയില്‍

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസില്‍ രണ്ടാമത്തെ...

Read More >>
സിപിഐഎം വർക്കല ഏരിയ കമ്മിറ്റിയിലെ കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍

Nov 23, 2021 11:37 PM

സിപിഐഎം വർക്കല ഏരിയ കമ്മിറ്റിയിലെ കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍

സിപിഐഎം ഏരിയാ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...

Read More >>
എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു

Nov 23, 2021 07:16 PM

എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു

എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും...

Read More >>
Top Stories