ജാഗ്രതാ സമിതികളിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സാധിക്കും - അഡ്വ. പി. സതീദേവി

ജാഗ്രതാ സമിതികളിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സാധിക്കും - അഡ്വ. പി. സതീദേവി
Nov 25, 2021 07:15 PM | By Vyshnavy Rajan

കോഴിക്കോട് : ജാഗ്രതാ സമിതികളുടെ പ്രവർത്തനത്തിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സാധിക്കുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട ജാഗ്രത പുലര്‍ത്താന്‍ കേരളീയസമൂഹത്തിന് കഴിയേണ്ടതായിട്ടുണ്ട്.

ഇതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള സംവിധാനമാണ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനത്തിലൂടെ വനിതാ കമ്മീഷന്‍ വിഭാവനം ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവിരുദ്ധ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായുള്ള ജാഗ്രതാസമിതി പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ.

അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന നിലയിലാണ് ജാഗ്രതാസമികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനവുമായി വനിതാ കമ്മീഷന്‍ മുന്നോട്ട് വന്നിട്ടുള്ളത്. ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനത്തിലൂടെ സ്ത്രീപക്ഷസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഗ്രാമീണമേഖലയില്‍ അടക്കം സമൂഹത്തിലെ എല്ലാ തരത്തിലുള്ള വിവേചനങ്ങളെയും മനസ്സിലാക്കാനും ഇടപെടാനും സാധിക്കും.

വര്‍ധിച്ചു വരുന്ന പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ ജാഗ്രത ഈ സമൂഹം തന്നെ പുലര്‍ത്തേണ്ടതുണ്ട് എന്ന കൃത്യമായിട്ടുള്ള ധാരണ പൊതുസമൂഹത്തിലാകെ ഉണ്ടാക്കിയെടുക്കാനുള്ള ഉദ്യമം എന്ന നിലയില്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തുല്യരായി വളര്‍ത്തണം.

പെണ്‍കുട്ടിയെ ആണ്‍കുട്ടികളോടൊപ്പം തന്നെ എല്ലാ കഴിവുകളും ഉള്ള സാമൂഹ്യപ്രതിബന്ധതയോടു കൂടി പ്രവര്‍ത്തിക്കാനുള്ള ഒരു പൗരയായി വളര്‍ത്തിയെടുക്കാന്‍ ഓരോ മാതാപിതാക്കളും എത്രത്തോളം ലക്ഷ്യമിടുന്ന എന്നതിനനുസരിച്ചാണ് ഭാവി ശോഭനമാവുന്നതെന്നും അധ്യക്ഷ പറഞ്ഞു.

വനിതാ കമ്മീഷനും കോര്‍പ്പറേഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമം നിര്‍മാര്‍ജനം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഓരോ വാര്‍ഡിലും പ്രവര്‍ത്തിച്ചുവരുന്ന ജാഗ്രതാസമിതികളെ കൂടുതല്‍ ജാഗരൂഗരാക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ട പരിശീലനമാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്.

കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 75 ഡിവിഷനുകളിലേയും ജാഗ്രതാസമിതി ചെയര്‍പേഴ്‌സണ്‍മാരും കണ്‍വീനര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു. ടഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ ഡോ. എം.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര വിഷയാവതരണം നടത്തി.

ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.ദിവാകരന്‍, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ജയശ്രീ, നഗരകാര്യ വികസന സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി.കവിത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ഒ.രജിത, ഷീജവിനോദ്, സിഡിപിഒ കെ.ലേഖ, വനിതാ കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Women's rights can be protected through vigilance committees - Adv. P. Satidevi

Next TV

Related Stories
തൃശ്ശൂരിലും നോറോ വൈറസ്;  52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

Nov 27, 2021 10:33 PM

തൃശ്ശൂരിലും നോറോ വൈറസ്; 52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ...

Read More >>
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
Top Stories