മുഖ്യമന്ത്രി മൗനംവെടിയണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാവണം - കെ കെ രമ എം എല്‍ എ

മുഖ്യമന്ത്രി മൗനംവെടിയണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാവണം - കെ കെ രമ എം എല്‍ എ
Nov 25, 2021 04:24 PM | By Vyshnavy Rajan

എറണാകുളം : നിയമവിദ്യാര്‍ത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാവണമെന്ന്‍ കെ കെ രമ എം എല്‍ എ. മൊഫിയ പർവീണിന്റെ വീട് സന്തര്‍ശിച്ച ശേഷം കുറിച്ച ഫേസ്ബുക്ക്‌ പോസ്റ്റിലാണ് എം എല്‍ എ ഇക്കാര്യം ആവിശ്യപ്പെട്ടത്.

ഈ ഭരണത്തിൽ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിൽ രക്തസാക്ഷികളായവർ നിരവധിയാണ്. അതിൽ ഒടുവിലത്തെ ഇരയാണ് മൊഫിയ പർവീണെന്നും സാധാരണ ജീവിതങ്ങൾക്ക് നീതി ലഭിക്കാത്തിടത്തോളം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്നും എം എല്‍ എയുടെ പോസ്റ്റില്‍ പറയുന്നു.


കെ കെ രമ എം എല്‍ എയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഭർതൃവീട്ടുകാരുടെ പീഡനത്തിലും തുടർന്ന് പരാതി നൽകിയപ്പോൾ പോലീസ് അപമാനിച്ചതിലും മനംനൊന്ത് ആത്മഹത്യചെയ്ത ആലുവയിലെ മൊഫിയ പർവീണിന്റെ വീട്ടിൽ പോയി. മകളുടെ വേർപാടിൽ മനംനൊന്തിരിക്കുകയാണ് ആ കുടുംബം. നീതിതേടി ഒടുവിലെത്തിയ പോലീസിൽനിന്നും കിട്ടിയ അതിക്രൂരമായ പെരുമാറ്റമാണ് മൊഫിയയുടെ മരണത്തിന് കാരണമായത്.

സ്ത്രീധനത്തിനും പണത്തിനുമായി തന്നെ ദ്രോഹിച്ച ഭർതൃവീട്ടുകാരുടെ മുന്നിലിട്ട് തന്നെ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചത് അവളുടെ മനസിന് താങ്ങാനായില്ല. നിയമസംരക്ഷകരാവേണ്ട പോലീസ് നിയമലംഘകരും മനുഷ്യത്വവിരുദ്ധരുമാകുന്നത് സമൂഹത്തിലെ വലിയ ദുരന്തമാണ്.

എന്നിട്ടും ആലുവ ഈസ്റ്റ് സി.ഐയെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണ്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് കേസെടുക്കുകയും അടിയന്തിരമായി സസ്‌പെന്റ് ചെയ്യുകയുമായിരുന്നു ആഭ്യന്തരവകുപ്പ് ചെയ്യേണ്ടിയിരുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ സി.പി.എം വിരുദ്ധ പോസ്റ്റുകളിൽ ഒന്ന് ലൈക്കടിച്ചാൽപോലും സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാൻ കാണിക്കുന്ന ശുഷ്‌കാന്തി എന്തുകൊണ്ടാണ് ഒരു പെൺകുട്ടിയുടെ മരണമൊഴിയിൽ കൃത്യമായി പേരുവന്ന ഉദ്യോഗസ്ഥനെതിരെ ഈ സർക്കാർ കാണിക്കാത്തത്?!!

ഭരണത്തണലിൽ സ്വന്തക്കാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇതിനുപിന്നിൽ. ഈ ഭരണത്തിൽ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിൽ രക്തസാക്ഷികളായവർ നിരവധിയാണ്. അതിൽ ഒടുവിലത്തെ ഇരയാണ് മൊഫിയ പർവീൺ.

സർക്കാർ ജനങ്ങൾക്ക് സ്വാഭാവികമായി ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ചെയ്യുമ്പോൾ അത് വിശദീകരിക്കാനും, തന്റെ കലാലയജീവിതത്തിലെ വീരസാഹസങ്ങൾ പറയാനും മണിക്കൂറുകളോളം വാർത്താസമ്മേളനങ്ങൾ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രി പോലീസിന്റെയും ആഭ്യന്തരവുപ്പിന്റെയും തന്റെ മറ്റ് വകുപ്പുകളുടെയും നിരന്തരമായ പിടിപ്പുകേടുകൾ ഉയരുന്ന ഈ സമയത്ത് മൗനംപാലിക്കുന്നത് ചെയ്തതൊക്കെ തെറ്റാണെന്ന ഉറച്ച ബോധ്യംകൊണ്ടുതന്നെയാണ്. മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാവണം. സാധാരണ ജീവിതങ്ങൾക്ക് നീതി ലഭിക്കാത്തിടത്തോളം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്‌പോവുകതന്നെ ചെയ്യും.

CM should remain silent; Be prepared to take strong action against the culprits - KK Rema MLA

Next TV

Related Stories
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

Nov 30, 2021 11:01 AM

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ്...

Read More >>
ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

Nov 30, 2021 10:21 AM

ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

Nov 30, 2021 09:09 AM

ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

തീ ഉയര്ന്ന‍തോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക്...

Read More >>
Top Stories