മോഫിയയുടെ ആത്മഹത്യയില്‍ സി.ഐയ്ക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മിഷന്‍

മോഫിയയുടെ ആത്മഹത്യയില്‍ സി.ഐയ്ക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മിഷന്‍
Nov 25, 2021 03:25 PM | By Vyshnavy Rajan

മോഫിയയുടെ ആത്മഹത്യയില്‍ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. സ്വയം കേസെടുക്കുന്നതും പരിഗണനയിലെന്ന് പി.സതീദേവി പറഞ്ഞു.

മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ഡിവൈഎസ്പി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു.


സിഐ സുധീർ തെറ്റ് ആവർത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്. മോഫിയ പർവീൺ വിഷയത്തിൽ നിലവിൽ വനിത കമ്മിഷന്‍ കേസ് എടുത്തിട്ടില്ലെന്നും സതീദേവി അറിയിച്ചു.

മോഫിയ പർവീൺ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ​സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്. ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ തുടർ നടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Women's commission calls for action against CIA over Mofia suicide

Next TV

Related Stories
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

Nov 30, 2021 11:01 AM

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ്...

Read More >>
ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

Nov 30, 2021 10:21 AM

ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

Nov 30, 2021 09:09 AM

ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

തീ ഉയര്ന്ന‍തോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക്...

Read More >>
Top Stories