"നാദാപുരം എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്" നാറാത്ത്കാരൻ്റെ ഭീഷണി സൈബർ വലവിരിച്ച് പൊലീസ്

Nov 25, 2021 02:55 PM | By Vyshnavy Rajan

കോഴിക്കോട് : താലിബാൻ ലുക്കിൽ ഒരു അഡാർ ഭീക്ഷണി. " നാദാപുരം എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്" നാറാത്ത്കാരൻ്റെ ഭീഷണിയിൽ സൈബർ വലവിരിച്ച് പൊലീസ്. കണ്ണൂര്‍ നാറാത്ത് സ്വദേശി എം.ഷമീമാണ് എസ്ഐയെ ഭീഷണപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റിട്ടത്.

ഒളിവില്‍കഴിയുന്ന പ്രതിയുടെ ഭീഷണി വീഡിയോയെക്കുറിച്ച് പൊലിസ് അന്വേണം ശക്തമാക്കി. ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസിലാണ് പൊലിസിനെ വെല്ലുവിളിച്ച് പ്രധാന പ്രതിയുടെ വീഡിയോ പുറത്ത് വന്നത്. നാദാപുരം എസ്ഐയെയാണ് പ്രതി ഭീഷണിപ്പെടുത്തുന്നത്.

എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം എന്നും വിഡിയോയിൽ പറയുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരം പൊലിസ് പരിധിയിലെ കടമേരിയിൽ വീടുകയറി അക്രമം നടന്നത്.


കണ്ണൂരില്‍നിന്നെത്തിയ എട്ടംഗ സംഘമാണ് വീട്ടുകാരെയും നാട്ടുകാരെയും മർദിച്ചത്. സാമ്പത്തിക തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നാദാപുരം തണ്ണീർപന്തല്‍ കടമേരി റോഡിലെ പാലോറ നസീറിന്‍റെ വീട്ടില്‍ രാത്രിയാണ് കണ്ണൂരില്‍നിന്നും എട്ടംഗസംഘമെത്തി ആക്രമണം നടത്തിയത്.

സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നസീറിന്‍റെ മകന്‍ നിയാസുമായുള്ള സാമ്പത്തിക ഇടപാടുകളെപറ്റി സംസാരിക്കാനെന്ന് പറഞ്ഞാണ് സംഘം വീട്ടിലെത്തിയത്. നിയാസിനെ അടുത്തിടെ എംഡിഎംഎ മയക്കുമരുന്ന് കൈവശം വച്ചതിന് വളയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് നിയാസ് ജാമ്യത്തിലിറങ്ങി. തന്നെ തേടിയെത്തിയ സംഘവുമായി നിയാസ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രിയോടെ ചർച്ച സംഘർഷമായി മാറി. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ നിയാസ്, മാതാവ് പാത്തു, ഭാര്യ ആയിഷ എന്നിവർക്കാണ് മർദനത്തില്‍ പരിക്കേറ്റത്.


ശബ്ദം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസി അബ്ദുള്ളയ്ക്കും മർദനമേറ്റു. ഇയാളുടെ കാലിന്‍റെ എല്ലൊടിഞ്ഞു. മാരകായുധങ്ങളടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷമറിഞ്ഞ് കൂടുതല്‍ നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് അക്രമിസംഘം സ്ഥലം വിട്ടത്. സംഭവത്തില്‍ നാദാപുരം പോലീസ് കണ്ടാലറിയാവുന്ന നാല്പേരടക്കം എട്ട് പേർക്കെതിരെ കേസെടുത്തു.


അക്രമി സംഘത്തിലെ ഒരാൾ രാത്രിതന്നെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരകിയാണ്. സംഘമെത്തിയ രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ നാറാത്ത് സ്വദേശി ഷഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവർ എത്തിയ രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചില്‍ തുടങ്ങി. നിയാസുംസംഘവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും മയക്കുമരുന്ന് കേസുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Kozhikode Quotations team raids house; Defendant threatened SI

Next TV

Related Stories
ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ

Nov 30, 2021 03:09 PM

ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ

ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച...

Read More >>
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

Nov 30, 2021 02:49 PM

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി...

Read More >>
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

Nov 30, 2021 11:01 AM

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ്...

Read More >>
Top Stories