പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കുട്ടിയുടെ അധ്യാപകനും തൂങ്ങി മരിച്ചു

പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കുട്ടിയുടെ അധ്യാപകനും തൂങ്ങി മരിച്ചു
Nov 25, 2021 01:29 PM | By Vyshnavy Rajan

തിരുച്ചി : കാരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു. തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. താന്‍ ലൈംഗിക പീഡനത്തിനിരയായി എന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ കണക്ക് അധ്യാപകനാണെന്ന് ആരോപണമുയര്‍ന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ. വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി ആത്മഹത്യകുറിപ്പെഴുതി തൂങ്ങിമരിക്കുകയായിരുന്നു. ഈ സമയം അമ്മയും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസിയാണ് പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. സ്‌കൂള്‍ വിട്ട് വന്നിട്ടും പെണ്‍കുട്ടിയെ പുറത്ത് കാണാതായതോടെയാണ് അവര്‍ വീട്ടിലെത്തി പരിശോധിച്ചത്.

പെണ്‍കുട്ടിയെ കണ്ടയുടനെ ഇവര്‍ അമ്മയെ വിളിച്ച് വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുറിയില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.

കരൂര്‍ ജില്ലയില്‍ ലൈംഗിക പീഡനം കാരണം ജീവന്‍ അവസാനിപ്പിക്കുന്ന അവസാനത്തെ പെണ്‍കുട്ടിയായിരിക്കട്ടെ ഞാന്‍. എന്റെ മരണത്തിന് പിന്നിലാരാണെന്ന് വെളിപ്പെടുത്തുന്നത് എനിക്ക് ഭയമാണ്. ഏറെക്കാലം ലോകത്ത് ജീവിക്കണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ഇപ്പോള്‍ എത്രയും പെട്ടെന്ന് ഞാന്‍ ഈ ലോകം വിടുകയാണ്. കടുത്ത തീരുമാനമെടുക്കുന്നതില്‍ കുടുംബം ക്ഷമിക്കണമെന്നും കുടുംബത്തെ സ്നേഹിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ  ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

Plus Two student suicide; The alleged teacher hanged himself

Next TV

Related Stories
ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Nov 30, 2021 01:06 PM

ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിൽ. അടിയന്തര സാഹചര്യത്തെ...

Read More >>
മലയാളികള്‍ക്ക് അഭിമാനനിമിഷം; നാവികസേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

Nov 30, 2021 10:14 AM

മലയാളികള്‍ക്ക് അഭിമാനനിമിഷം; നാവികസേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

നാവികസേനാ മേധാവിയായി വൈസ് അഡ്‌മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. ഇന്ത്യൻ നാവികസേനാ മേധാവിയാകുന്ന ആദ്യ മലയാളിയാണ് ആർ ഹരികുമാർ. കേന്ദ്ര പ്രതിരോധ...

Read More >>
കർണാടകയിൽ ഒമിക്രോൺ...? ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന്

Nov 30, 2021 06:18 AM

കർണാടകയിൽ ഒമിക്രോൺ...? ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന്

കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐസിഎംആറിന് നൽകിയിരുന്നു....

Read More >>
ഒമിക്രോൺ; ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ടെസ്റ്റ് ഫലം നാളെ

Nov 29, 2021 10:51 PM

ഒമിക്രോൺ; ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ടെസ്റ്റ് ഫലം നാളെ

കർണാടകയിൽ എത്തിയ ഒമിക്രോൺ വൈറസ് സാന്നിധ്യം സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഐസിഎംആർ പരിശോധന ഫലം നാളെ...

Read More >>
കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

Nov 29, 2021 07:37 PM

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ...

Read More >>
ഇരുസഭകളും ബിൽ പാസാക്കി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു

Nov 29, 2021 05:12 PM

ഇരുസഭകളും ബിൽ പാസാക്കി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു

കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെ ഇരു സഭകളിലും പാസാക്കി. ബിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ...

Read More >>
Top Stories