ഐപിഎൽ പതിനഞ്ചാം സീസണ്‍; ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്

ഐപിഎൽ പതിനഞ്ചാം സീസണ്‍; ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്
Nov 25, 2021 12:50 PM | By Vyshnavy Rajan

പിഎൽ പതിനഞ്ചാം സീസണ് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്. നായകൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബുംറ എന്നിവരെ മുംബൈ ഇന്ത്യൻസ് നിലനിർത്തുമെന്നാണ് സൂചന. ചെന്നൈ ആവട്ടെ, എംഎസ് ധോണിയെയും നിലനിർത്തും.

പഞ്ചാബ് കിംഗ്സ് വിടുമെന്ന് സൂചനയുള്ള കെഎൽ രാഹുൽ ലക്നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുമെന്നും സൂചനയുണ്ട്. ടീം കോർ നിലനിർത്താനാണ് മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം. രോഹിതിനും ബുംറയ്ക്കുമൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും മുംബൈ നിലനിർത്തിയേക്കും. വിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിലനിർത്താനും മുംബൈ ആലോചിക്കുന്നുണ്ട്.

സൂര്യകുമാർ യാദവിനെ ലേലത്തിൽ തിരിച്ചുപിടിക്കാനാണ് അവരുടെ ശ്രമം. ചെന്നൈ സൂപ്പർ കിംഗ്സിൽ ക്യാപ്റ്റൻ എംഎസ് ധോണി ടീമിൽ തുടരും. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയും ചെന്നൈ മാനേജ്മെൻ്റ് ടീമിൽ നിലനിർത്തിയേക്കും.

മൊയീൻ അലി, സാം കറൻ എന്നിവരിൽ ഒരു വിദേശതാരവും ടീമിൽ തുടരും. ഡൽഹി ക്യാപിറ്റൽസിൽ പൃഥ്വി ഷാ, ഋഷഭ് പന്ത്, അക്സർ പട്ടേൽ, ആൻറിച് നോർക്കിയ എന്നിവരെയാവും നിലനിർത്തുക. ശിഖർ ധവാൻ, ആർ അശ്വിൻ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ എന്നിവരെയടക്കം നിലനിർത്തില്ല.

ശ്രേയാസ് അഹ്മദാബാദ് ഫ്രാഞ്ചൈയുടെ ക്യാപ്റ്റനാവുമെന്നും സൂചനയുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെയും ശുഭ്മൻ ഗില്ലിനെയും നിലനിർത്തിയേക്കും. വരുൺ ചക്രവർത്തിയുമായും ചർച്ചകൾ നടക്കുന്നു. ആന്ദ്രേ റസൽ, സുനിൽ നരേൻ എന്നിവരും ടീമിൽ നിലനിർത്താൻ പരിഗണിക്കുന്നവരിൽ പെടുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ബന്ധപ്പെട്ട് ഇതുവരെ വാർത്തകൾ പുറത്തുവന്നിട്ടില്ല. എന്നാൽ, കോലി, ചഹാൽ, ഹർഷൽ പട്ടേൽ എന്നിവർ ടീമിൽ തുടരുമെന്നാണ് സൂചനകൾ. സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് ടീമുകൾ ആരെയൊക്കെ നിലനിർത്തും എന്നതിലും വ്യക്തതയില്ല. പഞ്ചാബ് കിംഗ്സ് നായകൻ ലോകേഷ് രാഹുൽ ടീം വിട്ട് ലക്നൗ ഫ്രാഞ്ചൈസി ക്യാപ്റ്റനാവും. ഈ മാസം 30നാണ് നിലനിർത്തുന്ന ടീമുകളുടെ പട്ടിക സമർപ്പിക്കേണ്ടത്. അടുത്ത മാസം മെഗാ ലേലം നടക്കുമെന്നാണ് സൂചന.

Reports are out about the players that the teams will retain ahead of the 15th season of the IPL

Next TV

Related Stories
ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത്

Nov 30, 2021 12:09 PM

ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത്

ഫ്രാൻസ് ഫുട്‌ബോൾ എഡിറ്റർ-ഇൻ-ചീഫ് പാസ്‌കൽ ഫെറെയ്‌ക്കെതിരെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന്...

Read More >>
മെഗാ താരലേലം; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

Nov 30, 2021 06:50 AM

മെഗാ താരലേലം; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ...

Read More >>
ഏഴാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കി ലയണല്‍ മെസ്സി...!

Nov 30, 2021 06:06 AM

ഏഴാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കി ലയണല്‍ മെസ്സി...!

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തം പേരിലാക്കി പാരീസ് സെന്റ് ജര്‍മ്മന്റെ അര്‍ജന്റീന താരം ലയണല്‍ മെസ്സി....

Read More >>
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു

Nov 29, 2021 09:51 PM

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു. മിതാലി പരൂല്‍ക്കറാണ് വധു. ഇരുവരും ദീര്‍ഘ നാളായി സുഹൃത്തുക്കളാണ്. താനെയില്‍ ഒരു...

Read More >>
ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്

Nov 29, 2021 12:30 PM

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ...

Read More >>
ആർസം ഷെറിഫ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

Nov 28, 2021 04:33 PM

ആർസം ഷെറിഫ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

ഡിസംബർ 11 മുതൽ 14 വരെ ഡൽഹിയിൽ നടക്കുന്ന ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്ന് ആർസം ഷെറിഫ് യോഗ്യത നേടി. സംസ്ഥാന...

Read More >>
Top Stories