ഡ്രൈവ് ഇന്‍ ബീച്ച് - മുഴപ്പിലങ്ങാട് ബീച്ച്

ഡ്രൈവ് ഇന്‍ ബീച്ച് - മുഴപ്പിലങ്ങാട് ബീച്ച്
Sep 22, 2021 01:58 PM | By Truevision Admin

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്.

കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട്‌ ബീച്ച് ആണ്.[1] . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തിലാണ് ഉള്ളത്.

കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് ധർമ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കുന്നു.


ഡ്രൈവ് ഇന്‍ ബീച്ച് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന‌ത് മുഴപ്പില‌ങ്ങാട് ബീച്ചാണ്. ഇന്ത്യയിലെ തന്നെ ഏറ്റ‌വും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പില‌ങ്ങാ‌ട് ബീച്ച് സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്.

അറബിക്കടലിന്റെ കരയിലായി നാലു കിലോമീറ്ററോളം നീണ്ട് കിടക്കു‌ന്ന ഈ മണല്‍പരപ്പില്‍ ഡ്രൈവ് ചെയ്യാന്‍ നി‌രവധി ആളുകല്‍ എത്താറുണ്ട്. തിരമാലകളോടൊപ്പം ഭയം കൂടാ‌തെ ഡ്രൈവ് ചെയ്യാം എന്നത് മുഴപ്പിലങ്ങാട് ബീച്ചിന്റെ മാത്രം പ്രത്യേകതയാണ്.

ഇന്ത്യയില്‍ തന്നെ അപൂര്‍വം ഡ്രൈവിംഗ് ബീച്ചുകളില്‍ ഒന്നാണ് ഇത്. ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ സ്ഥലമാണ് ഇത്. ബോള്‍ കടലി‌ല്‍ പോയാല്‍ അടുത്ത തിരമാല തിരികെ കൊണ്ടത്തരും.


യോഗ ചെയ്യാനും സൂര്യനമസ്കാരം ചെയ്യാനും ജോഗിംഗ് ചെയ്യാനുമൊക്കെ ആളുകള്‍ ഇവിടെ എ‌ത്താറുണ്ട്.അ‌ധികം ആള്‍ത്തിരക്ക് ഇല്ലാത്ത ശാ‌‌‌ന്തമായ സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്. ഡ്രൈവ്–ഇൻ ബീച്ച് തിരമാലകളെ തൊട്ട് വാഹനമോടിക്കാവുന്ന കേരളത്തിലെ ഏക ‘ഡ്രൈവ്–ഇൻ’ ബീച്ചാണ് കണ്ണൂരിലെ മുഴുപ്പിലങ്ങാടുള്ളത്.

നഗരത്തിൽ നിന്ന് 15 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തിരമാലകളുടെ നനവറിഞ്ഞ് മണൽ പരപ്പിലൂടെ നാലു കിലോമീറ്ററോളം വാഹനമോടിക്കാം. കടൽക്കാറ്റേറ്റു കുടുംബത്തോടൊപ്പമുള്ള ഡ്രൈവ് വ്യത്യസ്തമായ അനുഭവമാവുമെന്നുറപ്പ്.

സുരക്ഷിതമായി കടലിൽ നീന്തിക്കുളിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. പാരാഗ്ലൈഡിങ്, പാരാ സെയിലിങ് തുടങ്ങി മറ്റനേകം സാഹസിക വിനോദങ്ങളും മുഴുപ്പിലങ്ങാട് ബീച്ചിന്റെ ഭാഗമാണ്. അവധിക്കാലങ്ങളിൽ നടക്കുന്ന ബീച്ച് ഫെസ്റ്റും മുഴുപ്പിലങ്ങാടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

Drive in Beach - Muzhappilangad Beach

Next TV

Related Stories
പുതിയ വിനോദസഞ്ചാരപദ്ധതി; ഉറങ്ങാനായൊരു ബസ്സ് യാത്ര

Oct 21, 2021 08:52 PM

പുതിയ വിനോദസഞ്ചാരപദ്ധതി; ഉറങ്ങാനായൊരു ബസ്സ് യാത്ര

ഉറങ്ങാൻ കഴിയാത്ത ആളുകൾക്കായിട്ടാണ് ഈ പുതിയ പദ്ധതി. ഒരു സാധാരണ ഡബിൾ ഡെക്കർ ബസിൽ അഞ്ച് മണിക്കൂർ നേരമാണ് യാത്ര. ആ യാത്രയിൽ 76 കിലോമീറ്ററോളം ദൂരം...

Read More >>
ദീപാവലി യാത്രക്ക് ഒരുങ്ങാം ക്വാറന്‍റൈനില്ലാതെ

Oct 21, 2021 02:27 PM

ദീപാവലി യാത്രക്ക് ഒരുങ്ങാം ക്വാറന്‍റൈനില്ലാതെ

കൊവിഡ് മെല്ലെ പിടിയയച്ചു തുടങ്ങിയതോടെ ആഘോഷങ്ങളും യാത്രകളും മെല്ലെ സജീവമായിക്കൊണ്ടിരിക്കുകയാണ്. നവരാത്രി ആഘോഷങ്ങള്‍ക്കു ശേഷം ഇനി യാത്രാ...

Read More >>
  ഊട്ടിയിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ

Oct 21, 2021 09:48 AM

ഊട്ടിയിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ

സം​സ്ഥാ​ന​ത്ത് ആ​യു​ധ​പൂ​ജ അ​വ​ധി​യും ശ​നി​യും ഞാ​യ​റും തൊ​ട്ട​ടു​ത്ത ദി​വ​സം ന​ബി​ദി​നാ​ഘോ​ഷ​വും ഒ​ന്നി​ച്ച് ല​ഭി​ച്ച​തോ​ടെ​യാ​ണ്...

Read More >>
ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

Oct 17, 2021 09:16 PM

ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

സ്​കൂബ ഡൈവ്​ ചെയ്​ത്​ കടലിനടിയിൽ പോയാൽ സാധാരണ കാണാനാവുക പ്രകൃതി ഒളിപ്പിച്ചുവെച്ച അത്​ഭുത കാഴ്ചകളാണ്​. ബഹുവർണ നിറത്തിലെ മത്സ്യങ്ങൾ, വിവിധ...

Read More >>
പെട്രോളിന് വെറും 29 രൂപയുള്ള നാട്

Oct 16, 2021 06:31 PM

പെട്രോളിന് വെറും 29 രൂപയുള്ള നാട്

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം, ഏറ്റവും കൂടുതൽ ആളുകൾക്ക് സ്വന്തമായി കാറുകൾ ഉള്ള നാട്. അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ഈ കൊച്ചു രാജ്യത്തിന്....

Read More >>
കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

Oct 14, 2021 09:16 PM

കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ്‌ കുറുവ. 157 ഹെക്‌ട‌‌റിൽ നൂറോളം ചെറുതുരുത്തുകളുടെ ഒരു സമൂഹമാണ്‌ ഈ ദ്വീപ്‌.നിരവധി ഇനങ്ങളിലുള്ള...

Read More >>
Top Stories