അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
Nov 25, 2021 09:19 AM | By Anjana Shaji

ആറ്റിങ്ങല്‍ : അടിവസ്ത്രം ധരിക്കുന്ന വീഡിയോ സ്ത്രീകളടക്കമുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ (whats app group) പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ (KSRTC bus driver) സസ്‌പെന്‍ഡ് (Suspended) ചെയ്തു.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന എം സാബുവിനെയാണ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് താല്‍ക്കാലികമായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. അംഗീകൃത സംഘടനയുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഇയാള്‍ അടിവസ്ത്രം ധരിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഷൂട്ട് ചെയ്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പില്‍ മുപ്പത്തഞ്ചോളം സ്ത്രീകളും അംഗങ്ങളാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി ഗിരീഷാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്. ഓണ്‍ലൈന്‍ പഠനത്തിനായി ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ജീവനക്കാരുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടത് അവമതിപ്പുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഡ്രൈവറുടെ പ്രവൃത്തി അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

The video of wearing underwear was posted on the WhatsApp group; Suspension for KSRTC driver

Next TV

Related Stories
മിന്നലേറ്റ് കാലില്‍ ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Nov 30, 2021 08:09 AM

മിന്നലേറ്റ് കാലില്‍ ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലേറ്റ് വിദ്യാര്‍ത്ഥിയുടെ കാലില്‍ ദ്വാരം...

Read More >>
ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത

Nov 28, 2021 07:52 AM

ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തിങ്കളാഴ്ചയോടെ അറബികടലിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്....

Read More >>
വിലക്കയറ്റ നിയന്ത്രണം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറിയെത്തും

Nov 25, 2021 09:00 AM

വിലക്കയറ്റ നിയന്ത്രണം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറിയെത്തും

സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി...

Read More >>
കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കും - എം.ഡി. വി. അജിത്കുമാർ

Nov 25, 2021 08:19 AM

കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കും - എം.ഡി. വി. അജിത്കുമാർ

റെയിൽവേ അനുവദി ലഭിച്ചാൽ കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് എം.ഡി. വി....

Read More >>
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

Nov 23, 2021 08:15 AM

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര...

Read More >>
ശിലാഫലകം തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ

Nov 19, 2021 08:37 AM

ശിലാഫലകം തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ

ശിലാഫലകം അടിച്ചു തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ.കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയെയാണ് (vellanad sasi)ആര്യനാട് പൊലീസ് അറസ്റ്റ്...

Read More >>
Top Stories