വിലക്കയറ്റ നിയന്ത്രണം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറിയെത്തും

വിലക്കയറ്റ നിയന്ത്രണം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറിയെത്തും
Nov 25, 2021 09:00 AM | By Anjana Shaji

തിരുവനന്തപുരം : സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധനവ് (vegetable price hike) നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക.

കൃഷി മന്ത്രി പി.പ്രസാദിന്‍റെ(P Prasad) അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില ഇനിയും ഉയരാനിടയാക്കുമെന്ന് പൊള്ളാച്ചി മൊത്തവ്യാപാര കേന്ദ്രത്തിലെ കച്ചവടക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്.

പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്. പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

ഇന്ധന വില വർദ്ധനയാണ് ഹോട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Inflation control; From today, vegetables will be available from neighboring states

Next TV

Related Stories
മിന്നലേറ്റ് കാലില്‍ ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Nov 30, 2021 08:09 AM

മിന്നലേറ്റ് കാലില്‍ ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലേറ്റ് വിദ്യാര്‍ത്ഥിയുടെ കാലില്‍ ദ്വാരം...

Read More >>
ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത

Nov 28, 2021 07:52 AM

ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തിങ്കളാഴ്ചയോടെ അറബികടലിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്....

Read More >>
അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Nov 25, 2021 09:19 AM

അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

അടിവസ്ത്രം ധരിക്കുന്ന വീഡിയോ സ്ത്രീകളടക്കമുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്‌പെന്‍ഡ്...

Read More >>
കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കും - എം.ഡി. വി. അജിത്കുമാർ

Nov 25, 2021 08:19 AM

കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കും - എം.ഡി. വി. അജിത്കുമാർ

റെയിൽവേ അനുവദി ലഭിച്ചാൽ കെ-റെയിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് എം.ഡി. വി....

Read More >>
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

Nov 23, 2021 08:15 AM

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര...

Read More >>
ശിലാഫലകം തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ

Nov 19, 2021 08:37 AM

ശിലാഫലകം തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ

ശിലാഫലകം അടിച്ചു തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ.കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയെയാണ് (vellanad sasi)ആര്യനാട് പൊലീസ് അറസ്റ്റ്...

Read More >>
Top Stories