സൗഹൃദ അഭ്യര്‍ത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയെ ബ്ലേഡുകൊണ്ട് ആക്രമിച്ചതായി പരാതി

സൗഹൃദ അഭ്യര്‍ത്ഥന നിരസിച്ചു;  പ്ലസ് വൺ വിദ്യാർഥിനിയെ ബ്ലേഡുകൊണ്ട് ആക്രമിച്ചതായി പരാതി
Nov 24, 2021 10:44 PM | By Vyshnavy Rajan

ജയ്പൂർ : സൗഹൃദ ബന്ധത്തിനുള്ള അഭ്യര്‍ത്ഥന നിരസിച്ച പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് ബ്ലേഡുകൊണ്ട് ആക്രമിച്ചതായി പരാതി. രാജസ്ഥാനിലെ സ്കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിക്ക് നേരെ ക്ലാസ് മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചതിന് പിന്നാലെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്ലസ്ടു വിദ്യാർഥിയാണ് ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതി പെൺകുട്ടിയെ പിന്തുടരുകയായിരുന്നു. സൗഹൃദം നിരസിച്ചതിലുള്ള ദേഷ്യത്തിൽ ഇടവേള സമയത്ത് ക്ലാസ് മുറിയിലെത്തിയ പ്രതി കൈയിൽ കരുതിയ ബ്ലേഡുകൊണ്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.

മുറിവേറ്റ് രക്തം വാർന്ന് കിടന്ന വിദ്യാർഥിനിയുടെ കരച്ചിൽ കേട്ടെത്തിയ അധ്യാപകരും സ്കൂൾ ജീവനക്കാരുമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മാർവാഡ് ജങ്ഷൻ പോലീസ് എസ്എച്ച്ഒ മോഹൻ സിങ് പറഞ്ഞു. പ്രതിക്ക് 18 വയസ് തികഞ്ഞതായാണ് കരുതുന്നതെന്നും പ്രായം സ്ഥിരീകരിക്കാൻ രേഖകൾ പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി.

Friend request rejected; Complaint that a Plus One student was attacked with a blade

Next TV

Related Stories
സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Nov 30, 2021 11:34 AM

സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സര്‍ക്കാറുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരാണ് കഴുത്തറുത്ത നിലയില്‍...

Read More >>
ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

Nov 29, 2021 11:06 PM

ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

ആലപ്പുഴ മാരാരിക്കുളത്ത് വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മക്കള്‍ക്ക് വിഷം നല്‍കി താന്‍ തൂങ്ങിമരിക്കുമെന്ന്...

Read More >>
സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

Nov 29, 2021 09:37 PM

സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍...

Read More >>
കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

Nov 29, 2021 05:29 PM

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ...

Read More >>
പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

Nov 29, 2021 04:02 PM

പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് യുവതിയുടെ മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക്...

Read More >>
കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

Nov 29, 2021 12:43 PM

കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും...

Read More >>
Top Stories