ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍

ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍
Nov 24, 2021 09:49 PM | By Divya Surendran

തൃശൂർ: ഷാഡോ പൊലീസ് (police) ചമഞ്ഞ് പത്ത് ലക്ഷം രൂപ പിടിച്ചുപറിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍. മാള പൊയ്യ സ്വദേശി ജിബിൻ രാജിനെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. നാലു വർഷമായി ഇയാൾ ഒളിവിൽ ആയിരുന്നു. 2017 ഏപ്രില്‍ 15-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

പണവുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കടപ്പുറം സ്വദേശി അബ്ദുല്‍ വഹാബിനെ കാറിലെത്തിയ ജിബിന്‍രാജ് ഉള്‍പ്പെടെയുള്ള നാലംഗ സംഘവും സ്‌കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമടങ്ങിയ സംഘവും ചേർന്ന് തടഞ്ഞുനിര്‍ത്തി പണം പിടിച്ചുപറിച്ചെന്നാണ് കേസ്.

തങ്ങള്‍ ഷാഡോ പൊലീസാണെന്ന് പറഞ്ഞ് അബ്ദുള്‍ വഹാബിനെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയും സ്‌കൂട്ടറിന്റെ താക്കോല്‍ കൈക്കലാക്കി അതിനകത്ത് സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയെടുത്ത് കടന്നുകളയുകയും ചെയ്തു. ഇതേ സമയം കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അബ്ദുള്‍ വഹാബിന്റെ മടിക്കുത്തില്‍ സൂക്ഷിച്ചിരുന്ന 1.8 ലക്ഷം രൂപ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കൈക്കലാക്കി.

തുടര്‍ന്ന് അബ്ദുള്‍ വഹാബിനെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. കേസിൽ എല്ലാ പ്രതികളെയും പിടികൂടി കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജിബിന്‍ രാജ് ഒളിവില്‍ പോയി. തുടർന്ന് പ്രത്യേക പൊലീസ് സംഘം മൊബൈൽ ഫോണ് കേന്ദ്രീകരിച്ചാണ് ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിയത്. വീട്ടിൽ രഹസ്യമായി എത്തിയ പ്രതിയെ ഇന്നലെ പിടികൂടുകയായിരുന്നു.

Shadow police swindle Rs 10 lakh; Defendant arrested for absconding on bail

Next TV

Related Stories
കുതിരാനിലെ ​ഗത​ഗത കുരുക്ക്; ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന

Nov 28, 2021 08:22 AM

കുതിരാനിലെ ​ഗത​ഗത കുരുക്ക്; ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന

കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ...

Read More >>
കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Nov 16, 2021 07:37 AM

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കടന്നല്‍ക്കുത്തേറ്റ് റോഡില്‍ ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന്‍ മരിച്ചു എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ...

Read More >>
മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ

Nov 11, 2021 09:18 AM

മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ്...

Read More >>
മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം;  കൈത്താങ്ങായി മണപ്പുറം

Nov 9, 2021 07:02 PM

മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം

തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ...

Read More >>
നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

Nov 2, 2021 08:16 AM

നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി ....

Read More >>
യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Oct 29, 2021 06:27 AM

യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ തൃശൂർ തിരൂരിലെ വീട്ടിലായിരുന്നു...

Read More >>
Top Stories