ഗര്‍ഭിണികള്‍ ചെറിയ അളവില്‍ കോഫി കുടിക്കുന്നത് ആരോഗ്യകരം...കാരണം ഇതാണ്

ഗര്‍ഭിണികള്‍ ചെറിയ അളവില്‍ കോഫി കുടിക്കുന്നത് ആരോഗ്യകരം...കാരണം ഇതാണ്
Nov 24, 2021 08:59 PM | By Kavya N

ഗർഭകാലത്ത് കോഫി (coffee) അല്ലെങ്കില്‍ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കണമെന്നാണ് പൊതുവേ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഗര്‍ഭിണികള്‍ (Pregnant women) ചെറിയ അളവില്‍ കോഫി കുടിക്കുന്നത് ആരോഗ്യകരമെന്നാണ് പുതിയൊരു പഠനം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ (university of pennsylvania) ഗവേഷകര്‍ (Researchers) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

2009നും 2013നും ഇടയില്‍ 2529 ഗര്‍ഭിണികളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗര്‍ഭകാലത്തിന്‍റെ 10 മുതല്‍ 13 ആഴ്ച കാലയളവില്‍ കഴിക്കുന്ന കഫൈനടങ്ങിയ കാപ്പി, ചായ, സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയുടെ അളവ് റിപ്പോര്‍ട്ട് ചെയ്യാനും ഗര്‍ഭിണികളോട് ആവശ്യപ്പെട്ടു. അങ്ങനെ പ്രതിദിനം 100 മില്ലിഗ്രാം കാപ്പി കുടിച്ചവരില്‍ ഗര്‍ഭത്തിന്‍റെ ആറ് മാസക്കാലത്ത് പ്രമേഹ സാധ്യതയില്‍ 47 ശതമാനം കുറവ് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്ത് കാപ്പി കുടിച്ചവരും കുടിക്കാത്തവരും തമ്മില്‍ രക്തസമ്മര്‍ദം, പ്രീക്ലാംപ്സിയ എന്നിവയില്‍ പ്രകടമായ മാറ്റവും കണ്ടെത്താനായില്ല.

അതേസമയം, നേരത്തേ കാപ്പി കുടിക്കാത്തവര്‍ ഗര്‍ഭകാല പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ഇനി കാപ്പി കുടിച്ച് തുടങ്ങേണ്ട കാര്യമില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്‍റ് പ്രഫസര്‍ സ്റ്റെഫാനി ഹിങ്കിള്‍ പറയുന്നു. നേരത്തേ കാപ്പി കുടിച്ച് ശീലിച്ചവര്‍ക്ക് ചെറിയ തോതില്‍ ഗര്‍ഭകാലത്തും അത് തുടരാം എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ (JAMA Network Open) ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. അതേസമയം, ഗര്‍ഭിണികള്‍ ദിവസം 200 മില്ലിഗ്രാമില്‍ അധികം കഫൈന്‍ കഴിക്കരുതെന്ന് അമേരിക്കന്‍ കോളജ് ഓഫ് ഒബസ്ട്രെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് നടത്തിയ പഠനം പറയുന്നു.

It's healthy for pregnant women to drink small amounts of coffee... Because this is it.

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories