എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി; നാലുപേര്‍ പിടിയില്‍

എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി; നാലുപേര്‍ പിടിയില്‍
Nov 24, 2021 08:29 PM | By Vyshnavy Rajan

മംഗളൂരു : എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച സഹോദരനുമായി ഫാക്ടറി വളപ്പില്‍ കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മുറിയിലെത്തിച്ചാണ് സംഘം പീഡനത്തിനിരയാക്കിയത്.

മംഗളൂരുവിലെ വാമഞ്ഞൂരില്‍ ടൈല്‍ ഫാക്ടറിയിലെ തൊഴിലാളികളും മധ്യപ്രദേശ് സ്വദേശികളുമായ ജയ്ബാന്‍ (21), മുകേഷ് സിങ് (20), മുനീം സിങ് (20), ജാര്‍ഖണ്ഡ് സ്വദേശി മനീഷ് തിര്‍ക്കി (33) എന്നിവരാണ് അറസ്റ്റിലായത്. കുട്ടി ബഹളംവെച്ചതോടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയും സമീപത്തെ ഓവുചാലില്‍ ഉപേക്ഷിക്കുകയും ചെയ്തെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി.

ഫാക്ടറിയിലെ തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. സി.സി.ടി.വികളും ഫോണ്‍കോളുകള്‍ പരിശോധിച്ചതും പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായതായി സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശി കുമാര്‍ പറഞ്ഞു. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eight-year-old girl gang-raped to death; Four arrested

Next TV

Related Stories
സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Nov 30, 2021 11:34 AM

സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സര്‍ക്കാറുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരാണ് കഴുത്തറുത്ത നിലയില്‍...

Read More >>
ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

Nov 29, 2021 11:06 PM

ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

ആലപ്പുഴ മാരാരിക്കുളത്ത് വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മക്കള്‍ക്ക് വിഷം നല്‍കി താന്‍ തൂങ്ങിമരിക്കുമെന്ന്...

Read More >>
സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

Nov 29, 2021 09:37 PM

സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍...

Read More >>
കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

Nov 29, 2021 05:29 PM

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ...

Read More >>
പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

Nov 29, 2021 04:02 PM

പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് യുവതിയുടെ മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക്...

Read More >>
കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

Nov 29, 2021 12:43 PM

കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും...

Read More >>
Top Stories