ലൈംഗികമായി പീഡിപ്പിച്ചു; പ്ലസ് വൺ വിദ്യാർഥിനി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി

ലൈംഗികമായി പീഡിപ്പിച്ചു; പ്ലസ് വൺ വിദ്യാർഥിനി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി
Nov 24, 2021 08:10 PM | By Vyshnavy Rajan

ബെംഗളൂരു : ലൈംഗിക പീഡനം സഹിക്കാനാകാതെ പ്ലസ് വൺ വിദ്യാർഥിനി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി. സംഭവത്തിൽ മൂത്തമകളായ പ്ലസ് വൺ വിദ്യാർഥിനിയെയും പ്രായപൂർത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികപീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെയാണ് ബിഹാർ സ്വദേശിയായ 45-കാരൻ കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ കോളേജ് കാമ്പസിൽ സുരക്ഷാ ജീവനക്കാരനായിരുന്നു. പ്രതികൾ വീട്ടിലെത്തി രണ്ടു പെൺമക്കളുടെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇളയ മകൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. കൊലപാതകത്തിനുശേഷം മൂത്തമകൾ അയൽവീട്ടിൽപ്പോയി പിതാവ് കൊല്ലപ്പെട്ട കാര്യം അറിയിച്ചു.

കൊല്ലപ്പെട്ടയാൾ രണ്ടു വിവാഹം കഴിച്ചതാണെന്ന് പോലീസ് പറഞ്ഞു. ആദ്യഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കലബുറഗിയിലുമാണ്. രണ്ടാം വിവാഹത്തിലുള്ളതാണ് രണ്ട് പെൺമക്കൾ. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മൂത്തമകൾ അമ്മയോടു പറഞ്ഞതോടെ ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു.

പിതാവ് ഉപദ്രവിക്കുന്ന കാര്യം പെൺകുട്ടി സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. തിങ്കളാഴ്ച പുലർച്ചെയും പിതാവ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ സമയം സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് സഹായം തേടി. ഇതേത്തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Sexually abused; The Plus One student killed her father with the help of friends

Next TV

Related Stories
സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Nov 30, 2021 11:34 AM

സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സര്‍ക്കാറുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരാണ് കഴുത്തറുത്ത നിലയില്‍...

Read More >>
ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

Nov 29, 2021 11:06 PM

ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

ആലപ്പുഴ മാരാരിക്കുളത്ത് വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മക്കള്‍ക്ക് വിഷം നല്‍കി താന്‍ തൂങ്ങിമരിക്കുമെന്ന്...

Read More >>
സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

Nov 29, 2021 09:37 PM

സഹപ്രവര്‍ത്തകനെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍...

Read More >>
കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

Nov 29, 2021 05:29 PM

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ...

Read More >>
പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

Nov 29, 2021 04:02 PM

പ്രണയ ബന്ധമെന്ന് സംശയം; മുൻ ഭർത്താവും സഹോദരനും ചേര്‍ന്ന്‍ യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ചു

പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് യുവതിയുടെ മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക്...

Read More >>
കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

Nov 29, 2021 12:43 PM

കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും...

Read More >>
Top Stories