വോഡഫോണ്‍ ഐഡിയയിലെ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്; പുതിയ നിരക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

വോഡഫോണ്‍ ഐഡിയയിലെ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്; പുതിയ നിരക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം
Nov 24, 2021 05:49 PM | By Vyshnavy Rajan

യർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ നിരക്കില്‍ മാറ്റം വരും. എയർടെല്ലിന്‍റെ നിരക്ക് വര്‍ദ്ധനയുടെ അത്രയും വര്‍ദ്ധനവ് ചില പ്ലാനുകളില്‍ വി നടത്തിയിട്ടില്ല. എന്നാൽ ചില പ്ലാനുകൾ ഇരുകമ്പനികളുടേതും സമാനവുമാണ്.

ഏറ്റവും കുറഞ്ഞ നിരക്കായ 79ന്‍റെ പ്ലാനിന്​ ഇനി 99 രൂപ നൽകേണ്ടിവരും. 28 ദിവസത്തെ ലിമിറ്റഡ്​ ലോക്കൽ എസ്​.ടി.ഡി കോളും 200 എം.ബി ഡേറ്റയുമാണ്​ പ്ലാനിന്​ നൽകുക. 2399 രൂപയുടെ ഏറ്റവും ഉയർന്ന പ്ലാനിന്​ ഇനി 2899 രൂപ നൽകേണ്ടിവരും.

ഡേറ്റ​​ ടോപ്​ അപ്​ പ്ലാനിന്‍റെയും നിരക്കുകൾ വർധിപ്പിച്ചു. 67 രൂപ വരെയാണ് ഏറ്റവും ഉയർന്ന​ വർധന. ഇതോടെ 48 രൂപയുടെ പ്ലാൻ 58 രൂപയാകും. 351 രൂപയുടെ പ്ലാനിന്​ നവംബർ 25 മുതൽ 418 രൂപയും നൽകേണ്ടിവരും. അതേസമയം എയര്‍ടെല്‍ വരിക്കാരുടെ ജനപ്രിയ പ്രതിമാസ പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞത് 50 രൂപ എങ്കിലും അധികം നല്‍കേണ്ടി വരും.

ഏറെ ആളുകള്‍ ഉപയോഗിച്ചിരുന്ന, 56 ദിവസത്തെയും 84 ദിവസത്തെയും വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം യഥാക്രമം 479 രൂപയും 455 രൂപയും നല്‍കേണ്ടി വരും. നേരത്തെ അത് യഥാക്രമം 399 രൂപയും 449 രൂപയുമായിരുന്നു.

തിങ്കളാഴ്ചയാണ് എയര്‍ടെല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഏറ്റവും കുറഞ്ഞ പ്ലാനായ 79 രൂപയുടെ പ്ലാനിന് 99 രൂപയാകും. 298 രൂപയുടെ പ്ലാനിന് 359 രൂപ നല്‍കേണ്ടിവരും എയര്‍ടെല്‍ ഉപയോക്താക്കള്‍. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപയായി ഉയർത്തി, 2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 2999 രൂപയായി ഉയര്‍ത്തി.

ടോപ്പ്-അപ്പ് പ്ലാനുകൾക്കും നിരക്ക് വർദ്ധിപ്പിച്ചു, 48 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാൻ 58 രൂപയ്ക്കും 98 രൂപയുടെ പ്ലാൻ 118 രൂപയ്ക്കും 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാൻ 301 രൂപയ്ക്കുമായിരിക്കും ഇനി ലഭിക്കുക. പ്ലാനുകളിൽ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.

Vodafone Idea raises recharge rates; Let's see what the new rates are

Next TV

Related Stories
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

Mar 19, 2024 02:13 PM

#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ...

Read More >>
#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

Mar 16, 2024 05:43 PM

#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത് മുതൽ ഇന്ന് വരെയും ഒരേ കൗതുകത്തോടെയാണ് ആളുകൾ ഐഫോണിന്റെ വ്യത്യസ്ത...

Read More >>
#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

Mar 11, 2024 09:44 PM

#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

ഇത് പാലിക്കുന്നതിന് നിർബന്ധിതരായാണ് ആപ്പിൾ ഇപ്പോൾ സുഗമമായ ഡാറ്റാ കൈമാറ്റ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിരിക്കുന്നത്. തേഡ് പാർട്ടി ആപ്പ്...

Read More >>
#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

Mar 8, 2024 08:03 PM

#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ഡെവലപ്പര്‍മാർ ആപ്പിളിന് കൊടുക്കണം. തേർഡ് പാർട്ടി ആപ്പുകൾക്കുള്ള എൻ.എഫ്.സി പിന്തുണയാണ് മ​റ്റൊരു...

Read More >>
Top Stories