കോടതി സാക്ഷി; കുഞ്ഞ് അനുപമയുടെ കൈകളിലേക്ക്

കോടതി സാക്ഷി; കുഞ്ഞ് അനുപമയുടെ കൈകളിലേക്ക്
Nov 24, 2021 03:27 PM | By Vyshnavy Rajan

തിരുവനന്തപുരം : പേരൂര്‍ക്കട ദത്ത് വിവാദക്കേസില്‍ അനുപമയ്ക്ക് നീതി. കോടതി സാക്ഷിയായി കുഞ്ഞിനെ അനുപമയുടെ കൈമാറി. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ വെച്ച് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.

കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കൈമാറാന്‍ കോടതി ഉത്തരവായി. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് ഉത്തരവ്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ജഡ്‍ജി ആവശ്യപ്പെട്ടു. ഇതിനായി ഡോക്ടറെ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിച്ചു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

നിർണായക ഡി.എൻ.എ പരിശോധന ഫലത്തിൽ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരുന്നു. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്.

അതേസമയം, പേരൂർക്കട ദത്ത് വിവാദത്തിൽ സി. ബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയെന്ന് റിപ്പോർട്ടിൽ പറയുന്നു. ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും വിവരം പൊലീസിൽ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നൽകിയ ശിശുക്ഷേമ സമിതിയിലും സി ഡബ്ല്യു സിയിലും പ്രവർത്തിക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ എന്തു നടപടിയെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി ‍ഡി സതീശൻ ചോദിച്ചിരുന്നു.

എല്ലാം പാർട്ടി മാത്രം അന്വേഷിച്ചാൽ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ മാത്രമാണ് പ്രതികരിക്കാൻ തയാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 

Court witness; baby In the arms of Anupama

Next TV

Related Stories
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

Nov 30, 2021 02:49 PM

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി...

Read More >>
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

Nov 30, 2021 11:01 AM

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ്...

Read More >>
ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

Nov 30, 2021 10:21 AM

ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
Top Stories