ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്
Nov 24, 2021 12:33 PM | By Vyshnavy Rajan

ന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടിന് തന്നെ ലീഗ് ആരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചു എന്നാണ് സൂചന. ക്രിക്ക്‌ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അടുത്ത സീസൺ മുതൽ 10 ടീമുകളും 74 മത്സരങ്ങളുമാണ് ഉള്ളത്. 60 ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സീസണാവും നടക്കുക. ജൂൺ നാലിനോ അഞ്ചിനോ ആവും ഫൈനൽ. ഓരോ ടീമിനും 14 ലീഗ് മത്സരങ്ങൾ വീതം ഉണ്ടാവും.

സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ട്ണേഴ്സുമാണ് പുതിയ രണ്ട് ടീമുകളുടെ ഉടമകൾ.7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി.

കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. പൂനെ ആസ്ഥാനമാക്കിയുള്ള റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ആയിരുന്നു ആർപിഎസ്ജി ഗ്രൂപ്പിൻ്റെ ടീം.

രാജസ്ഥാനും ചെന്നൈയും തിരികെ എത്തിയതോടെ ഈ ടീം ഇല്ലാതായി. ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പ്, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്. ലക്നൗ, അഹ്മദാബാദ് എന്നീ നഗരങ്ങളിലാണ് പുതിയ ഫ്രാഞ്ചൈസികൾ.

ആർപിഎസ്ജിക്ക് ലക്നൗവും സിവിസിക്ക് അഹ്മദാബാദും ലഭിച്ചു. അഹ്മദാബാദ് ഫ്രാഞ്ചൈസിക്ക് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയമാവും ഹോംഗ്രൗണ്ട്. 22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നത്.

അദാനി ഗ്രൂപ്പ്, ഗ്ലേസർ ഫാമിലി, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽ, ഹിന്ദുസ്താൻ ടൈംസ് മീഡിയ, സിവിസി ക്യാപിറ്റൽസ് ഓറോബിനോ ഫാർമ തുടങ്ങിയവർ ബിഡ് സമർപ്പിച്ചു. ടോറൻ്റ് ഫാർമ, റിതി സ്പോർട്സ് എന്നിവർ ബിഡ് സമർപ്പിക്കുന്നതിൽ നിന്ന് പിന്മാറി.

It is reported that IPL 2022 will start on April 2

Next TV

Related Stories
ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത്

Nov 30, 2021 12:09 PM

ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത്

ഫ്രാൻസ് ഫുട്‌ബോൾ എഡിറ്റർ-ഇൻ-ചീഫ് പാസ്‌കൽ ഫെറെയ്‌ക്കെതിരെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന്...

Read More >>
മെഗാ താരലേലം; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

Nov 30, 2021 06:50 AM

മെഗാ താരലേലം; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ...

Read More >>
ഏഴാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കി ലയണല്‍ മെസ്സി...!

Nov 30, 2021 06:06 AM

ഏഴാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കി ലയണല്‍ മെസ്സി...!

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തം പേരിലാക്കി പാരീസ് സെന്റ് ജര്‍മ്മന്റെ അര്‍ജന്റീന താരം ലയണല്‍ മെസ്സി....

Read More >>
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു

Nov 29, 2021 09:51 PM

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു. മിതാലി പരൂല്‍ക്കറാണ് വധു. ഇരുവരും ദീര്‍ഘ നാളായി സുഹൃത്തുക്കളാണ്. താനെയില്‍ ഒരു...

Read More >>
ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്

Nov 29, 2021 12:30 PM

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ...

Read More >>
ആർസം ഷെറിഫ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

Nov 28, 2021 04:33 PM

ആർസം ഷെറിഫ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

ഡിസംബർ 11 മുതൽ 14 വരെ ഡൽഹിയിൽ നടക്കുന്ന ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്ന് ആർസം ഷെറിഫ് യോഗ്യത നേടി. സംസ്ഥാന...

Read More >>
Top Stories